
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ അമേരിക്ക നാമീബിയയെ 31 റൺസിന് പരാജയപ്പെടുത്തി. സഞ്ജയ് കൃഷ്ണമൂർത്തിയും മോനാൻക് പടേലും നേടിയ അർധസെഞ്ചുറികളാണ് അമേരിക്കക്ക് ടൂർണമെന്റിലെ രണ്ടാം ജയം സമ്മാനിച്ചത്. ഈ പരാജയത്തോടെ നമീബിയ ടൂർണമെന്റിൽ നിന്ന് പുറത്തായി.ചെന്നൈയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക നിശ്ചിത 20 ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റണ്സെടുത്തു.
നമീബിയയുടെ തുടക്കം മികച്ചതായിരുന്നെങ്കിലും സൗരഭ് നെത്രവാൽക്കർ വിക്കറ്റ് വീഴ്ത്തിയതോടെ അവർ തകർന്നു. ലോറെൻ സ്റ്റെൻകംപ് 58 റൺസ് നേടി, ഒരു വശത്ത് പൊരുതിയെങ്കിലും നിശ്ചിത 20 ഓവറുകളിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുക്കുവാനെ അവർക്ക് സാധിച്ചുള്ളൂ. മത്സരം വിജയിച്ചെങ്കിലും അമേരിക്കയുടെ സൂപ്പർ 8 ലേക്കുള്ള യാത്രയും ദുഷ്‌കരമാണ്. ഇന്ത്യയോ പാകിസ്ഥാനോ തുടർച്ചയായ രണ്ടു പരാജയങ്ങൾ നേരിട്ടാൽ മാത്രമേ നേടി റൺ റേറ്റിനെ ആശ്രയിച്ചെങ്കിലും അവർക്ക് മുന്നേറാൻ സാധിക്കു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


