
ടി 20 ലോകകപ്പ് കിരീടം നിലനിർത്താൻ സ്വന്തം മണ്ണിലിറങ്ങിയ സൂര്യകുമാർ യാദവിനും കൂട്ടർക്കും അമേരിക്കയുടെ വക ഷോക്ക്. ചിട്ടയുള്ള ബൗളിങ്ങും ഫീൽഡിങ്ങുമായി വാങ്കഡേയിൽ നിറഞ്ഞു കളിച്ച അമേരിക്ക ഇന്ത്യയെ 20 ഓവറിൽ 161/9 എന്ന സ്കോറിന് ഒതുക്കി.വെറും 49 പന്തിൽ പുറത്താകാതെ 84 റൺസെടുത്ത നായകൻ സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ മാനം കാത്തത്. പത്ത് ഫോറും നാല് സിക്സറുമടങ്ങിയ യാദവിന്റെ പ്രകടനമാണ് ഇന്ത്യയെ 150 കടത്തിയത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ടു ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ അമേരിക്കൻ ബൗളർമാരും ഫീൽഡർമാരും ഞെട്ടിച്ചു.. രണ്ടാമത്തെ ഓവറിൽ റൺസൊന്നുമെടുക്കാതെ അഭിഷേക് ശർമ്മ ഔട്ട് ആയതാണ് തുടക്കം. തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റുകയായിരുന്ന ഇഷാൻ കിഷനും തിലക് വർമ്മയും ഒപ്പം ശിവം ദുബെയും ഷാദ്ലീ വാൻ സച്ചാൽക്വയ്‌ക് എറിഞ്ഞ ആറാം ഓവറിൽ പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീട് വന്നവരും വലിയ സംഭാവനകൾ തരാതെ മടങ്ങിയെങ്കിലും തോൽക്കാൻ മനസ്സില്ലാതെ സൂര്യകുമാർ പൊരുതിയത് ഇന്ത്യക്ക് രക്ഷയായി.
അമേരിക്കയ്ക്കായി ഷാദ്ലീ നാലും ഹർമീത് സിംഗ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഭേദപ്പെട്ട സ്കോറിലെത്തിയെങ്കിലും മഞ്ഞിന്റെ സാന്നിധ്യമുള്ള ഗ്രൗണ്ടിൽ ബുമ്രയുടെ അഭാവത്തിൽ എതിരാളികളെ എറിഞ്ഞിടുക ഇന്ത്യയ്ക്ക് എളുപ്പമാകില്ല,

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


