
ആരാധകർ കാത്തിരിക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് പോരാട്ടത്തിന് മഴഭീക്ഷണി. കൊളംബോയിലെ ആര്‍ പ്രേമദാസ സ്‌റ്റേഡിയത്തിൽ നാളെ വൈകുന്നേരം നടക്കേണ്ടിയിരുന്ന പോരാട്ടത്തെ മഴ തടസ്സപ്പെടുത്തുവാനുള്ള സാധ്യത ഏറെയാണെന്നാണ് റിപ്പോർട്ട്.ഏറെ വിവാദങ്ങൾക്കും ബഹിഷ്കരണ ഭീക്ഷണികൾക്കുമൊടുവിൽ നടക്കാനിരുന്ന മത്സരത്തിന് ഇപ്പോൾ മഴ വില്ലൻ ആയിരിക്കുകയാണ്. ശ്രീലങ്കാ കാലാവസ്ഥാ വകുപ്പ് ബംഗാൾ ഉൾക്കടലിൽ കുറഞ്ഞ മർദ്ദം രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
ഇതിന്റെ ഫലമായി ഞായറാഴ്ച വൈകുന്നേരം നടക്കാനിരിക്കുന്ന പ്രധാന ലോകകപ്പ് മത്സരത്തെ ബാധിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യത ഉയർന്നിരിക്കുകയാണ്. സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഖെറ്ററാമ പ്രദേശത്ത് ഞായറാഴ്ച പകൽ ചൂടും ഈർപ്പവും കൂടിയ സാഹചര്യമുണ്ടാവുകയും താപനില 30 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ചെയ്യുമെന്നാണ് സൂചന. പിന്നാലെ ദിവസത്തിന്റെ രണ്ടാം പകുതിയിൽ മഴ പെയ്യുവാൻ 70% -ത്തിനടുത്താണ് വിദഗ്ധർ സാധ്യത കൽപ്പിക്കുന്നത്.കൂടാതെ ടീമുകൾ പരിശീലനം നടത്തുന്ന ഇന്നും മഴ വില്ലനായേക്കാം എന്ന തരത്തിലുള്ള റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
Also Read: T20 World Cup 2026: ഇംഗ്ലണ്ടിന് ജീവന്മരണ പോരാട്ടം! സ്കോട്ട്ലാൻഡിനെതിരെ 153 റൺസ് വിജയലക്ഷ്യം
പ്രേമദാസ സ്‌റ്റേഡിയത്തിൽ മികച്ച ഡ്രൈനേജ് സംവിധാനവും വിദഗ്ധരായ ഗ്രൗണ്ട് സ്റ്റാഫ് പ്രോട്ടോകോളുകളും ഉള്ളതിനാൽ മഴയവസാനിച്ച് 60 മിനിറ്റിനുള്ളില്‍ കളിസ്ഥലം വീണ്ടും കളിയ്ക്കാൻ യോഗ്യമാകും. തണുത്ത മഴയെല്ലാം സ്‌റ്റേഡിയത്തിന് വലിയ പ്രതിബന്ധം ഉണ്ടാക്കാനാകില്ലെന്നും സ്റ്റാഫ് കരുതുന്നു. പക്ഷെ മത്സരസമയത്ത് മഴയുണ്ടായാൽ മത്സരം നിർത്തിവയ്ക്കുകയല്ലാതെ വേറെ വഴിയില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


