T20 World Cup 2026: വീണ്ടെടുക്കാൻ ഇംഗ്ലണ്ടും വിൻഡീസും , ചരിത്രം സൃഷ്ടിക്കാൻ അസൂറിപ്പട! ഗ്രൂപ്പ് സിയെ പറ്റി അറിയാം

അറിയാം ലോകകപ്പ് ഗ്രൂപ്പ് C യിലെ ടീമുകളെ പറ്റിയും അവരുടെ സാധ്യതകളെ പറ്റിയും.

ഇംഗ്ലണ്ട്:
ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിൽ ഉള്ള ഇംഗ്ലണ്ട് ഉപഭൂഖണ്ഡത്തിൽ കാലുകുത്തുന്നത് മികച്ച റെക്കോർഡിന്റെ പിൻബലത്തിലാണ്. അവസാന നാല് ടൂർണമെന്റുകളിലും സെമി ഫൈനൽ വരെ എത്തിയ ഏക ടീമാണ് അവർ. സൂപ്പർതാരം ജോഫ്രാ ആർച്ചർ ആണ് അവരുടെ തുറുപ്പുചീട്ട്. അദിൽ റഷിദ്, സാം കുറാൻ, ജേക്കബ് ബെട്‌ഹെൽ, ഫിൽ സാൾട്ട്, ജോസ് ബട്ട്ലർ എന്നിവരുടെ ബാറ്റിംഗ് ഏതു ടീമിന്റെയും ഉറക്കം കെടുത്തും.

വെസ്റ്റ് ഇൻഡീസ്:
ഡാരൻ സാമിയുടെ നേതൃത്വത്തിൽ ഒരു കാലത്തു ടി 20 ഫോര്മാറ്റിനെ കൈപ്പിടിയിലൊതുക്കിയ ഒരു കാലം ഉണ്ടായിരുന്നു കരീബിയൻ പടയ്ക്ക്. ഇന്നതൊക്കെ പഴങ്കഥയാണ്. എന്നാൽ തങ്ങൾ മുമ്പ് കിരീടം ഉയർത്തിയ ഇന്ത്യയിലും ശ്രീലങ്കയിലും ആണ് ഇക്കുറി ടൂർണമെന്റ് എന്നത് അവരെ ആവേശഭരിതരാക്കും. ഷൈ ഹോപ്പ്, ബ്രാൻഡൻ കിങ്, ഷിംറോൺ ഹെറ്റ്മയർ എന്നിവർക്ക് ബാറ്റു കൊണ്ടും. ആക്കിൽ ഹുസൈന് ബൗള് കൊണ്ടും കാളി പിടിക്കാൻ കഴിയും.

ഇറ്റലി:
ആദ്യമായി ടൂര്ണമെന്റിൽ എത്തിയ ഇറ്റലി, 2025 യൂറോപ്യൻ റീജിയണൽ ഫൈനലിൽ രണ്ടാം സ്ഥാനത്തോടെ ക്വാളിഫൈ ചെയ്താണ് ഇവിടെ എത്തിയത്. സൂപ്പർതാരവും നായകനുമായ ജോ ബുൺസ് ഇല്ലാതെ വരുന്ന അസൂറിപ്പടയുടെ പ്രതീക്ഷ 42 വയസ്സുള്ള വെയ്ന്‍ മാഡ്സനിലാണ്

നേപ്പാൾ:
സ്റ്റ്യൂവർട്ട് ലോ പരിശീലിക്കുന്ന നേപ്പാൾ, 2014നും , 2024നും ശേഷം ഇത് മൂന്നാം തവണയാണ് ലോകകപ്പിൽ ഇടം പിടിക്കുന്നത്. കുശാൽ ഭർത്തൽ, ആസിഫ് ഷെയ്ഖ് എന്നിവരുടെ ബാറ്റിംഗ് പ്രകടനവും , സന്ദീപ് ലമിചനെയുടെ ബൗളിങിലുമാണ് ടീമിന്റെ പ്രതീക്ഷകൾ മുഴുവൻ.

സ്കോട്ട്‌ലൻഡ്:
2014 മുതൽ ടി20 ലോകകപ്പുകളിലെ സ്ഥിരം സാന്നിധ്യമാണ് സ്കോട്ട്‌ലൻഡ്,. ബ്രാൻഡൻ മക്‌മുല്ലൻ, റിച്ചി ബെറിംഗ്ടൺ, മാർക്ക് വാട്ട് എന്നിവരുടെ പ്രകടനം ടീമിന് നിർണ്ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News