
വാങ്കഡെ സ്റ്റേഡിയത്തിൽ മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് നേപ്പാളിനെതിരെ ഭേദപ്പെട്ട സ്കോർ. കടുത്ത വെല്ലുവിളി സൃഷ്ടിച്ച നേപ്പാളി ബൗളർമാർക്കെതിരെ , ഗ്രൂപ്പ് സി-യിലെ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറുകളിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടാൻ കഴിഞ്ഞു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ ഫിലിപ്പ് സാൾട്ടിനെ നഷ്ടമായി. ജോസ് ബട്ട്ലർ 26 റൺസ് നേടിയെങ്കിലും അധികം വൈകാതെ മടങ്ങി.
Also read: സന്തോഷ് ട്രോഫി: കേരളത്തിന് നിരാശ; സർവീസസിന് എട്ടാം കിരീടം
മധ്യനിരയിൽ ജേക്കബ് ബെഥെൽ നടത്തിയ ചെറുത്തുനിൽപ്പാണ് ഇംഗ്ലണ്ടിനെ തുടക്കത്തിലേ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 35 പന്തിൽ 55 റൺസ് നേടിയ ബെഥെൽ നാല് ഫോറുകളും നാല് സിക്‌സറുകളും പറത്തി. മധ്യ ഓവറുകളിൽ ഹാരി ബ്രൂക്ക് 32 പന്തിൽ 53 റൺസുമായി തിളങ്ങിയപ്പോൾ ടോം ബാന്റണും സാം കരനും നിരാശപ്പെടുത്തി.ദിപേന്ദ്ര സിംഗ് ഐറിയിയും നന്ദൻ യാദവും രണ്ട് വിക്കറ്റുകൾ വീതം നേടി ഇംഗ്ലീഷ് ബാറ്റർമാരെ പരീക്ഷിച്ചു. ഷേർ മാലയും , സാൻദീപ് ലാമിച്ഛാനെയും ഓരോ വിക്കറ്റ് വീഴ്ത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

