T20 World Cup 2026: ഇന്ത്യയ്ക്ക് വിജയത്തുടക്കം; അമേരിക്കയെ തോൽപ്പിച്ചത് 29 റൺസിന്

ലോകകപ്പിലെ ആദ്യമത്സരത്തിൽ ബാറ്റിങ്ങിലേറ്റ തകർച്ചക്ക് ബോൾ കൊണ്ട് മറുപടി നൽകിയ ഇന്ത്യ എതിരാളികളെ 29 റൺസിന് തോൽപ്പിച്ചു. 162 റൺസെന്ന വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ യാങ്കിപ്പട 20 ഓവറിൽ 8 വിക്കറ്റിന് 132 എന്ന സ്കോറിലൊതുങ്ങി. ഇന്ത്യൻ ബൗളർമാരും ഫീൽഡർമാരും നടത്തിയ മിന്നും പ്രകടനമാണ് ഇന്ത്യയെ രക്ഷിച്ചത്.

ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ആർഷദീപ് സിഗും അക്സർ പട്ടേലും രണ്ട് വിക്കറ്റുകൾ വീതം നേടി.ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ആർഷദീപ് സിഗും അക്സർ പട്ടേലും രണ്ട് വിക്കറ്റുകൾ വീതം നേടി. അമേരിക്കയ്‌ക്കായി സഞ്ജയ് കൃഷ്ണമൂർത്തി (37) ശുഭം രഞ്ജനെ (37) മിലിന്ദ് കുമാർ (34) എന്നിവർക്ക് മാത്രമേ കാര്യമായ സംഭാവനകൾ ചെയ്യാൻ സാധിച്ചുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News