
ലോകകപ്പിലെ സൂപ്പർ എട്ട് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ആഹമ്മദ്‌ബാദിൽ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ആറോവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 41 റൺസെന്ന നിലയിൽ ഇന്ത്യൻ ബൗളർമാർ പിടിച്ചുകെട്ടി.
ആയിഡൻ മാർക്രാത്തെ (4) ആർഷ്‌ദീപ് സിംഗും , ക്വിന്റൺ ഡി കോക്കിനെയും (6) റയാൻ റീകാൾട്ടണിനെയും (7) ജസ്പ്രിത് ബുമ്രയും പുറത്താക്കി. പവർപ്ലേയിൽ 41 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. ദേവാൾഡ് ബ്രേവിസും ഡേവിഡ് മില്ലറൂമാണ് നിലവിൽ ക്രീസിൽ.
Also Read: സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയെ 51 റൺസിന് തകർത്ത് ഇംഗ്ലണ്ട്
മധ്യ ഓവറുകളിൽ ഇന്ത്യൻ സ്പിന്നർമാർക്കെതിരെ ബാറ്റർമാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി എല്ലാവരും ഉറ്റു നോക്കുന്നത്. റിസ്കെടുത്ത് ബാറ്റർമാർ ആക്രമണത്തിന് മുതിരുമോ അതോ പ്രതിരോധിക്കുമോ എന്നതിലായിരിക്കും വലിയ സ്‌കോറുകൾ ഉയരുന്ന പിച്ചിൽ എല്ലാവരുടെയും നോട്ടം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


