T20 World Cup 2026: വാങ്കഡെയിൽ ഇന്ത്യയെ ബാറ്റിങ്ങിനയച്ച് അമേരിക്ക; സഞ്ജുവിന് ടീമിൽ ഇടമില്ല

Suryakumar Yadav

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യയെ ടോസ് നേടിയ അമേരിക്ക ബാറ്റിങിനയച്ചു. മലയാളി താരം സഞ്ജു സാംസണും ജസ്പ്രീത് ബുമ്രയും ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് സിറാജ് , ബാറ്റർ തിലക് വർമ്മ എന്നിവർ ഇടം പിടിച്ചു .

ഓരോ ഇന്ത്യക്കാരനും സ്വന്തം കൈവെള്ളയിലെ വരപോലെ സുപരിചിതമായ ചരിത്ര പ്രസിദ്ധമായ വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ കറുത്ത കുതിരകളായ അമേരിക്കയ്‌ക്കെതിരെ ഇറങ്ങുന്ന സൂര്യകുമാർ യാദവിനും സംഘത്തിനും മുന്നിൽ വെല്ലുവിളി എതിരാളികൾ മാത്രമല്ല , ചരിത്രം കൂടിയാണ്. ഇന്നുവരെ ഒരു ടീമിനും ടി 20 കിരീടം നിലനിർത്തുവാനോ സ്വന്തം മണ്ണിൽ കിരീടമുയർത്തുവാനോ സാധിച്ചിട്ടില്ല എന്ന വസ്തുത ഓർക്കുവാതിരിക്കുവാനാകും ഇന്ത്യൻ ടീം ശ്രമിക്കുക.

Also Read: T20 World Cup 2026: സ്കോട്ലൻഡിനെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് തുടങ്ങി ; ഹാട്രിക് തിളക്കവുമായി റോമാരിയോ ഷെപ്പർഡ്

വമ്പൻ സ്കോറുകൾക്ക് പേരുകേട്ട വാങ്കഡെയിൽ ഡ്യൂ വലിയ ഘടകമാകും എന്നതിനാൽ ബൗളിംഗ് ഒരു വെല്ലുവിളി തന്നെയായിരിക്കും. അഭിഷേക് ശർമ്മ മുതൽ ഹർദിക് പാണ്ട്യ വരെ നീളുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയ്ക്കും ചക്രവർത്തിയും സിറാജുമടങ്ങുന്ന ബൗളിംഗ് നിരയ്ക്കും അമേരിക്ക ഒരു വെല്ലുവിളി ആകില്ല എന്ന വീശ്വാസത്തോടെയാകും ഇന്ത്യ ഇറങ്ങുക. അതേസമയം കഴിഞ്ഞ ടൂർണമെന്റിൽ പാകിസ്താനെ തോൽപ്പിക്കുകയും ഇന്ത്യയെ വിരട്ടുകായും ചെയ്ത ബൗളിംഗ് നിര തന്നെയാണ് അമേരിക്കയുടെ കരുത്ത്. 

പ്ലേയിംഗ് XI

ഇന്ത്യ: ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ, തിലക് വർമ്മ, സൂര്യകുമാർ യാദവ് , റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബേ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, മൊഹമ്മദ് സിറാജ്, വരുൺ ചക്രവർത്തി

അമേരിക്ക: ആൻഡ്രീസ് ഗൗസ് , സൈതേജ മുക്കമല്ല, മോണാങ്ക് പട്ടേൽ , മിലിന്ദ് കുമാർ, സഞ്ജയ് കൃഷ്ണമൂർത്തി, ശുഭം റഞ്ജാനെ, ഹർമീത് സിംഗ്, മൊഹമ്മദ് മൊഹ്സിൻ, ഷാഡ്ലി വാൻ സ്കാൽക്വിക്, അലി ഖാൻ, സൗരഭ് നേത്രവാൽക്കർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News