
തുടക്കത്തിൽ ഇഷാൻ കിഷനും പിന്നീട് ഹർദിക് പാണ്ട്യയും അടിച്ചു തകർത്തപ്പോൾ നമീബിയയ്‌ക്കെതിരെയുള്ള ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ടു ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 209 റണ്സെടുത്തു. അർധസെഞ്ചുറികൾ നേടിയ ഹർദിക് പാണ്ട്യയുടെയും (52) ഓപ്പണർ ഇഷാൻ കിഷണിന്റെയും (61) ബാറ്റിംഗ് ആണ് ഇന്ത്യയെ 200 കടത്തിയത്.
അഭിഷേക് ശർമ്മയുടെ അഭാവത്തിൽ ഓപ്പണർ ആയി ഇറങ്ങിയ സഞ്ജു സാംസൺ മികച്ച തുടക്കം നൽകിയതിന് പിന്നാലെ ഇഷാൻ കിഷൻ 24 ബോളുകളിൽ 61 റൺസ് നേടി. 6 ഫോറുകളും 5 സിക്സറുകളും ഇഷാൻ അടിച്ചുകൂട്ടി. പിന്നീടെത്തിയ ഹാർദിക് പാണ്ട്യ 28 പന്തുകളിൽ 4 ഫോറും , 4 സിക്സറുകളുമടക്കം 52 റൺസടിച്ചു. .തിലക് വര്‍മ്മ 21 ബോളിൽ 25 റൺസും , ശിവം ദുബെ 16 ബോളിൽ 23 റൺസ് നേടി ഇഷാനും പാണ്ഡ്യയ്ക്കും മികച്ച പിന്തുണ നൽകി. സ്യൂര്യകുമാർ യാദവ് 12 റൺസ് നേടി.
Also Read: സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: ത്രിപുരയ്ക്കെതിരെ കേരളത്തിന് 60 റൺസ് വിജയം
നമീബിയയ്ക്ക് വേണ്ടി നായകൻ ജർഹാർഡ് എറാസ്മസ് നാലോവറിൽ 20 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റ് നേടി ബൗളിംഗിൽ തിളങ്ങി. ബൻ ഷിക്കോംഗോ, ജെജെ സ്മിറ്റ്, ബെർണാർഡ് സ്കോൾട്‌സ് എന്നിവരും ഓരോ വിക്കറ്റുകൾ സ്വന്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


