
പാകിസ്ഥാനെതിരെയുള്ള ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. ഓപ്പണർ ഇഷാൻ കിഷനിന്റെ മികച്ച ഇന്നിംഗ്സ് ആണ് ബാറ്റിംഗ് ആയാസകരമായ പിച്ചിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ഓപ്പണറായി ഇറങ്ങി 10 ഫോറുകളും 3 സിക്‌സുകളും അടിച്ച ഇഷാൻ കിഷൻ 40 പന്തുകളിൽ 77 റൺസ് നേടി.തിലക് വേർമ്മ 24 പന്തിൽ 25 റൺസ് നേടിയപ്പോൾ , സൂര്യകുമാർ യാദവ് 29 പന്തിൽ 32 റൺസ് നേടി.അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഷിവം ദുബെ ടീമിനെ 175/7 എന്ന നിലയിലേക്ക് എത്തിച്ചു.പാകിസ്ഥാൻ ബൗളർമാരിൽ സൈം അയൂബ് 3 വിക്കറ്റുമായി തിളങ്ങി. ഷാഹീൻ അഫ്രീദി, സൽമാൻ അഘ, ഉസ്മാൻ തരീഖ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Also Read: T20 World Cup 2026: നിരാശപ്പെടുത്തി അഭിഷേക്! പവർ പ്ലേയിൽ 50 തികച്ച് ഇന്ത്യ
176 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തകർച്ചയോടെ ആണ്. രണ്ടോവർ അവസാനിച്ചപ്പോൾ അവർക്ക് 13 റൺസെടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടു. ആദ്യ ഓവറിൽ ഫർഹാനെ പാണ്ട്യ പൂജ്യത്തിനു വീഴ്ത്തിയപ്പോൾ. സൈം അയൂബിനെയും നായകൻ സൽമാൻ ആഘയെയും ബുംറ മടക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

