
വാങ്കഡെ സ്റ്റേഡിയത്തിൽ മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വിറപ്പിച്ച നേപ്പാൾ ഒടുവിൽ 4 റൺസിന് തോറ്റു. 185 റൺസ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ നേപ്പാളികൾക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടാനേ കഴിഞ്ഞുള്ളു. കളിയുടെ അവസാന ഓവറിൽ ജയിക്കാൻ വെറും പത്ത് റൺസുകൾ മാത്രം വേണ്ടിയിരുന്ന നേപ്പാളികളെ പക്ഷെ സാം കറൻ പിടിച്ചുകെട്ടി. വർഷങ്ങളായി ഐപിഎല്ലിൽ പന്തെറിഞ്ഞു പരിചയമുള്ള താരം അഞ്ചു റൻസുകൾ മാത്രമേ വിട്ടു കൊടുത്തുള്ളൂ.
നേപ്പാളിന് വേണ്ടി ദിപേന്ദ്ര സിംഗ് ഐറീ 44 റൺസെടുത്തപ്പോൾ നായകൻ രോഹിത് പൗഡലും ലോകേഷ് ബാമും 39 റൺസുകൾ വീതം നേടി. ഇന്ഗ്ലീഷ് ബൗളർമാരിൽ ലിയാം ടൗസൺ രണ്ടു വിക്കറ്റുമായി തിളങ്ങിയപ്പോൾ സ്പിൻ പ്രതീക്ഷ ആദിൽ റഷീദ് നിരാശപ്പെടുത്തി. നേപ്പാളിന് വേണ്ടി ദിപേന്ദ്ര സിംഗ് ഐറീ 44 റൺസെടുത്തപ്പോൾ നായകൻ രോഹിത് പൗഡലും ലോകേഷ് ബാമും 39 റൺസുകൾ വീതം നേടി. ഇന്ഗ്ലീഷ് ബൗളർമാരിൽ ലിയാം ടൗസൺ രണ്ടു വിക്കറ്റുമായി തിളങ്ങിയപ്പോൾ സ്പിൻ പ്രതീക്ഷ ആദിൽ റഷീദ് നിരാശപ്പെടുത്തി. ഒരു വിക്കറ്റും 39 റൺസും നേടിയ വിൽ ജാക്ക്സാണ് കളിയിലെ താരം.
Also Read: T20 World Cup 2026: ബെഥേലും ബ്രൂക്കും തിളങ്ങി; നേപ്പാളിനെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ജേക്കബ് ബെഥെൽ 35 പന്തിൽ 55 റൺസ് നേടി. ഹാരി ബ്രൂക്ക് 32 പന്തിൽ 53 റൺസുമായി തിളങ്ങിയപ്പോൾ അവസാന ഓവറിൽ കൊടുങ്കാറ്റായ ജാക്ക്സാണ് സ്കോർ 180 നു മുകളിലെത്തിച്ചത്.
നേപ്പാളിനായി ദിപേന്ദ്ര സിംഗ് ഐറിയിയും നന്ദൻ യാദവും രണ്ട് വിക്കറ്റുകൾ വീതം നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


