T20 World Cup 2026: അഫ്ഘാനിസ്ഥാനെ തകർത്ത് വിട്ട് ബ്ലാക്ക് ക്യാപ്സ് ; വെടിക്കെട്ട് ബാറ്റിങ്ങുമായ് തിളങ്ങി സെയ്‌ഫെർട്, ഫിലിപ്സ്

അഫ്ഘാനിസ്ഥാൻ ഉയർത്തിയ 183 റൺസെന്ന വിജയലക്ഷ്യം സമ്മർദ്ദമില്ലാതെ മറികടന്ന ന്യൂസീലാൻഡിന് വിജയത്തുടക്കം. 13 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തിയ കിവിസിന്റെ വിജയം അഞ്ചു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയായിരുന്നു. കളിയുടെ രണ്ടാമത്തെ ഓവറിൽ തന്നെ ഓപ്പണർ ഫിൻ അല്ലനെയും രചിൻ രവീന്ദ്രയെയും നഷ്ടപ്പെടുമ്പോൾ സ്കോർ വെറും 14 റൺസായിരുന്നു. എന്നാൽ ഓപ്പണർ ടിം സെയ്‌ഫെർടും (65) ഗ്ലെൻ ഫിലിപ്പ്സും (42) പ്രത്യാക്രമണം ആരംഭിച്ചതോടെ കളിയുടെ ഗതി മാറി.

Also Read: T20 World Cup 2026: അഫ്ഘാനിസ്ഥാനെതിരെ ന്യൂസീലാൻഡിനു 183 റൺസ് വിജയലക്ഷ്യം; ഗുൽബദിൻ നൈബിനു ഫിഫ്റ്റി

സെയ്‌ഫെർട് ഏഴു ഫോറും മൂന്ന് സിക്സറുകളും അടിച്ചപ്പോൾ , ഫിലിപ്പ്സ് 25 പന്തുകളിൽ അടിച്ചുകൂട്ടിയത് ഏഴു ഫോറും ഒരു സിക്സുമാണ്. അഫ്ഘാനിസ്ഥാന് വേണ്ടി മുജീബ് ഉർ റഹ്മാൻ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ, ടോസ് നേടിയ അഫ്ഘാനിസ്ഥാൻ ഗുൽബദിൻ നൈബിന്റെ അർദ്ധസെഞ്ചുറിയുടെ മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. സേദിഖുല്ലാഹ് അടലും ഓപ്പണർ റഹ്മാനുള്ളാഹ് ഗുർബാസും നൈബിനു മികച്ച പിന്തുണ നൽകി. ന്യൂസീലാൻഡിനായി ലോക്കി ഫെർഗുസൺ 2 വിക്കറ്റുകൾ വീഴ്ത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News