T20 World Cup 2026: സൂപ്പർ ജയം! യുഎഇയെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ തകർത്ത് ന്യൂസിലാൻഡ്

tim-seifert-pak-vs-nz

ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ന്യൂസിലാൻഡ് യുഎഇയെ 10 വിക്കറ്റിന് തോൽപ്പിച്ച് ശക്തമായ ജയം സ്വന്തമാക്കി. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി.

174 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് ഒരു വിക്കറ്റും നഷ്ടപ്പെടാതെ ലക്ഷ്യം മറികടന്നു. ടിം സെയ്ഫെർട്ട് 42 പന്തിൽ 89 റൺസു നേടിയപ്പോൾ, ഫിൻ അലൻ 50 പന്തിൽ 84 റൺസ് നേടി. ഇരുവരുടെയും ആക്രമണാത്മക ബാറ്റിംഗ് യുഎഇ ബൗളർമാരെ പൂർണമായും തളർത്തി. ഇരുവരുടെയും ബാറ്റിങ്ങിന്റെ മികവിൽ 16ആം ഓവറിൽ തന്നെ ബ്ലാക്ക് ക്യാപ്സ് ലക്‌ഷ്യം കണ്ടു.

നേരത്തെ, നായകൻ മുഹമ്മദ് വസീം പുറത്താകാതെ നേടിയ 66 റൺസും അലിഷാൻ ശരഫുവിന്റെ 55 റൺസുമാണ് യുഎഇയുടെ ഇന്നിംഗ്‌സിന് താങ്ങായത്. ആദ്യ വിക്കറ്റിന് ശേഷം ഇരുവരും ചേർന്ന് 107 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. അവസാന ഓവറുകളിൽ മയാങ്ക് കുമാറിന്റെ വേഗത്തിലുള്ള 21 റൺസും ടീമിന് സഹായകമായി. ന്യൂസിലാൻഡിനായി  രണ്ടു വിക്കറ്റ് നേടിയ മാറ്റ് ഹെന്രി തിളങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News