T20 World Cup 2026: കഷ്ടിച്ച് തടിതപ്പി പാകിസ്ഥാൻ; നെതർലാൻഡ്സിനെ തോൽപ്പിച്ചത് മൂന്ന് വിക്കറ്റിന്

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ജയത്തോടെ തുടങ്ങി മുൻ ചാമ്പ്യന്മാരായ പാകിസ്ഥാൻ. കൊളംബോയിലെ സിൻഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നെതർലാൻഡ്സിനെ മൂന്ന് വിക്കറ്റുകൾക്കാണ് പാകിസ്ഥാൻ തകർത്തത്. എതിരാളികൾ ഉയർത്തിയ 148 റൺസെന്ന ലക്‌ഷ്യം മൂന്ന് പന്തുകൾ ബാക്കി നിൽക്കേ പച്ചപ്പട മറികടന്നു.

പാകിസ്ഥാന് വേണ്ടി ഓപ്പണർ സാഹിബ്‌സാദാ ഫർഹാൻ 31 പന്തുകളിൽ നിന്നും 47 റൺസ് അടിച്ചുകൂട്ടി. നാല് ഫോറും രണ്ട് സിക്‌സറും അടിച്ച ഫർഹാന് സഹ ഓപ്പണർ സൈം അയൂബ് 24 റൺസുമായി മികച്ച പിന്തുണ നൽകി.എന്നാൽ നിർണ്ണായക ഘട്ടത്തിൽ 11 പന്തിൽ 29 റൺസെടുത്ത ഫഹീം അഷ്‌റഫായിരുന്നു പാകിസ്ഥാന്റെ വിജയശില്പി. നെതർലാൻഡ്സിനായി ആര്യൻ ദത്തും മീക്കറിനും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി.

Also Read: വൈഭവ് സൂര്യവംശിക്ക് മത്സരത്തിന് മുമ്പ് ലഭിച്ച വാട്സാപ്പ് സന്ദേശത്തിൽ എന്തായിരുന്നു? ഫൈനലിലെ തകർപ്പൻ സെഞ്ച്വറിയിലേക്ക് നയിച്ചത് എന്ത്?

നേരത്തെ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ നെതർലാൻഡ്സിനായി 37 റൺസെടുത്ത നായകൻ സ്കോട്ട് എഡ്‌വേഡ്‌സ് ടോപ് സ്കോററായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ സൽമാൻ മിർസയായിരുന്നു ബൗളിങ്ങിൽ പാകിസ്ഥാന്റെ താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News