T20 World Cup 2026: നമീബിയയെ തകർത്ത് പാകിസ്ഥാൻ സൂപ്പർ എയ്റ്റ്സിൽ

pcb-pak-cricket

നിർണായക മത്സരത്തിൽ ശക്തമായ പ്രകടനത്തോടെ പാകിസ്ഥാൻ സൂപ്പർ എയ്റ്റ്സിലേക്ക് മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ നമീബിയയെ 102 റൺസിന് പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്റെ കുതിപ്പ്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 199/3 എന്ന ശക്തമായ സ്കോർ നേടി. ഓപ്പണർ സാഹിബ്‌സാദ ഫർഹാൻ തകർപ്പൻ സെഞ്ചുറിയോടെ (100*) ഇന്നിംഗ്സിന്റെ നട്ടെല്ലായി. സൽമാൻ ആഗ 38 റൺസുമായി മികച്ച പിന്തുണ നൽകി. . ഫർഹാനും ഷദാബും ചേർന്ന പുറത്താകാത്ത 81 റൺസ് കൂട്ടുകെട്ട് പാകിസ്ഥാനെ വമ്പൻ നിലയിൽ എത്തിച്ചു.

Also read: ബംഗാളിനെ തോൽപ്പിച്ച് ജമ്മു-കശ്മീർ ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ

മറുപടി ബാറ്റിംഗിൽ നമീബിയയ്ക്ക് നല്ല തുടക്കം കിട്ടിയെങ്കിലും , പാകിസ്ഥാൻ സ്പിന്നർമാർ കളി കൈയ്യടക്കി. ഉസ്മാൻ താരിഖ് 4 വിക്കറ്റും ഷദാബ് ഖാൻ 3 വിക്കറ്റും നേടി നമീബിയയെ 97 റൺസിൽ ഒതുക്കി. ലോറൻ സ്റ്റീൻകാംപ് നേടിയ 23 റൺസാണ് നമീബിയയുടെ ഉയർന്ന സ്കോർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News