
കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയയിൽ നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ–പാകിസ്ഥാൻ പോരാട്ടത്തിൽ ഇന്ത്യ ആദ്യം ചെയ്യും . ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഗ്രൂപ്പിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ച ഇരു ടീമുകൾക്കും മത്സരം നിർണായകമല്ലെങ്കിലും ചിരവൈരികൾക്കെതിരെ ഒരിഞ്ചു വിട്ടുകൊടുക്കുവാൻ ഇരു ടീമുകളും തയാറാവില്ല. ടൂർണ്ണമെന്റിലുടനീളം പരിചിതമായ ശ്രീലങ്കയിലെ സാഹചര്യത്തിൽ കളിക്കുന്ന പാകിസ്ഥാൻ ഇന്ത്യയ്ക്ക് ഒരു വെല്ലുവിളി തന്നെയാണ്. അതെ സമയം ഇത്രയും മത്സരങ്ങൾ ഇന്ത്യയിലെ ഫ്ലാറ്റ് പിച്ചുകളിൽ കളിച്ച് ഇന്ത്യക്ക് സാഹചര്യങ്ങൾ ഒരു വെല്ലുവിളി തന്നെയാണ്. സ്പിന്നിനെ തുണയ്ക്കുന്ന പന്തിനെ പിടിച്ചുനിർത്തുന്ന പിച്ചിൽ കൂറ്റനടികൾക്ക് മുതിരാതെ ക്ഷമയോടെ ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യേണ്ടി വരും.
ടീമുകൾ:
ഇന്ത്യ: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ, സുറ്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ആക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുണ്‍ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
പാകിസ്ഥാൻ: സൈം അയൂബ്, സൈബ്സദ ഫർഹാൻ, സൽമാൻ അഘ, ബാബർ അസം, മുഹമ്മദ് നവാസ്, ഉസ്മാൻ ഖാൻ , ഷദാബ് ഖാൻ, ഫാഹീം അഷ്രഫ്, ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ്, ഉസ്മാൻ താരിക്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

