ദക്ഷിണാഫ്രിക്ക ഞെട്ടി! സൈഫർട്ട്–ആലൻ കൂട്ടുകെട്ട് തീ പാറിച്ചു

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് മൈതാനിയിൽ നടക്കുന്ന ടി 20 ലോകകപ്പ് ആദ്യ സെമിഫൈനലിൽ ന്യൂസിലാൻഡ് കുതിക്കുന്നു, ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കീവീസ് ടീം 8 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 103 റൺസ് നേടി. ഇനി ജയിക്കാൻ വേണ്ടത് 72 പന്തിൽ 67 റൺസ് മാത്രം.

ടിം സൈഫർട്ട് 31 പന്തിൽ 57 റൺസ് നേടി അർധസെഞ്ചുറിയോടെ നിൽക്കുന്നു. ഫിൻ ആലൻ 17 പന്തിൽ 45 റൺസ് നേടി ഒപ്പമുണ്ട്. ഇരുവരും ചേർന്ന് ഇതുവരെ 48 പന്തിൽ 103 റൺസ് നേടി.പവർപ്ലേയിൽ 84 റൺസ് ആണ് ന്യൂസിലാൻഡ് ഓപ്പണർമാർ അടിച്ചുകൂട്ടിയത്. മത്സരം ഇപ്പോൾ കീവീസിന്റെ നിയന്ത്രണത്തിൽ അന്ന്. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ കീവിപ്പട അഹമ്മദാബാദിലെ ഫൈനൽ പോരാട്ടത്തിന്റെ ഭാഗമാകും.

Also Read: T20 World Cup 2026| സെമിയിൽ ന്യൂസിലാന്റിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച

നേരത്തെ, ടോസ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. മുന്നേറ്റനിര തകർന്നെങ്കിലും ബ്രെവിസും ട്രിസ്റ്റൻ സ്റ്റബ്ബ്സും മാർക്കോ ജാൻസനും നടത്തിയ പ്രത്യാക്രമണമാണ് അവരെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News