
ദക്ഷിണാഫ്രിക്ക vs കാനഡ
ഒരുപാട് കണക്കുകൾ തീർക്കുവാനാണ് ഐഡൻ മാർക്രമിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ സംഘം നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ എത്തുന്നത്. കഴിഞ്ഞ തവണ ഇന്ത്യയോട് ഫൈനലിൽ പരാജയപ്പെട്ട ടീം ടെസ്റ്റ് ലോകകപ്പ് നേടി പടിയ്ക്കൽ ചെന്ന് കലമുടയ്ക്കുന്നവർ എന്ന ചീത്തപ്പേര് പഴങ്കഥയാക്കി. ക്വിന്റൺ ഡി കോക്ക് മുതൽ മില്ലർ വരെയുള്ള ബാറ്റർമാർ ഒറ്റയ്ക്ക് കാളി ജയിപ്പിക്കാൻ കരുത്തുള്ളവരാണ്. കേശവ് മഹാരാജ് എന്ന സ്പിന്നറും റബാഡ നയിക്കുന്ന പേസർമാരുടെ സംഘവും ഏതു ടീമിനെയും എറിഞ്ഞു വീഴ്ത്തും.
കാനഡ ടീം ടി20 ലോകത്ത് വളർന്നു വരുന്ന ശക്തിയാണ്. ദിൽപ്രീത് സിംഗ് ബജ്വയുടെ നേതൃത്വത്തിൽ വരുന്ന സംഘത്തിൽ ഏതൊരു ടീമിനെയും ഞെട്ടിക്കാൻ ഉള്ള വെടിക്കോപ്പുകളുണ്ട്. ലോകകപ്പിൽ വലിയ വിജയം നേടിയിട്ടില്ലെങ്കിലും, ചില മത്സരങ്ങളിൽ വലിയ ആട്ടങ്ങൾ സൃഷ്ടിക്കാൻ കഴിയും. നവനീത് ദാലിവാൾ , നിക്കോളാസ് കിർടോൺ , ശ്രേയസ് മൊവ്വാ എന്നിവർ ബാറ്റ് കൊണ്ടും ടിലോൻ ഹെലീഗെർ , അംഷ് പട്ടേൽ , സഫർ -എന്നിവർക്ക് പന്ത് കൊണ്ടും ഞെട്ടിക്കുവാൻ സാധിക്കും.
ഒമാൻ vs സിംബാബവെ
നാളെ ശ്രീലങ്കയിൽ നടക്കുന്ന ഒമാൻ-സിംബാബവെ പോരാട്ടം ഏറ്റവും കൗതുകകരമായ മത്സരമായേക്കാം. സിക്കന്ദർ റാസ -യുടെ നേത്യത്വത്തിൽ T20 ക്രിക്കറ്റിൽ പുതിയ ചുവടുകൾ വെക്കാൻ പോവുകയാണ് സിംബാബവെ. ബ്രയാൻ ബെന്നെറ്റ് , റയാൻ ബൾ , ബ്രെണ്ടൻ ടേയലർ പോലുള്ള ബാറ്റർമാരും ബ്രാഡ് ഇവാൻസ് , നഗരവ , മുസാരബാനി പോലുള്ള ബൗളർമാരും അപകടകാരികളാണ്.
ഒമാൻ ഇപ്പോൾ ടി 20 ക്രിക്കറ്റിലെ പരിചിത മുഖമാണ്. വെറ്ററൻ താരങ്ങളായ ഷകീൽ അഹമ്മദ് , മുഹമ്മദ് നദീം എന്നീ താരങ്ങളോടൊപ്പം എത്തുന്നത് ഒരു കൂട്ടം യുവതാരങ്ങളാണ്. സ്വന്തം മണ്ണിൽ സ്പിൻ കളിച്ചു പരിചയമുള്ള ഒമാനികൾ ശ്രീലങ്കയിൽ അവർക്ക് മുതൽക്കൂട്ടാണ്. നായകൻ ജതീന്ദർ സിംഗിന്റെയും സംഘത്തിന്റെയും കയ്യിൽ ഒരു വെടിക്കുള്ള വകയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

