
കൊളംബോയിലെ ആർ. പ്രമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ, ന്യൂസീലാൻഡിനു ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തശ്രീലങ്കയ്ക്കെതിരെ 10 ഓവറുകളിൽ ന്യൂസീലാൻഡ് 3 വിക്കറ്റുകൾ നഷ്ടപ്പെടുത്തി 75 റൺസ് നേടി.ഓപ്പണർ ടിം സീഫർട്ടും (8) ഫിൻ ആലനും (23) വേഗം മടങ്ങിയെങ്കിലും, രാചിൻ രവീന്ദ്ര (26*)റൺസുമായി ഉറച്ച് നിന്നത് ടീമിന് കരുത്തായി. ഗ്ലെൻ ഫിലിപ്സ് (18) ആണ് പുറത്തായ മറ്റൊരു കളിക്കാരൻ. നിലവിൽ രചിനൊപ്പം ഡാരിൽ മിച്ചൽ ആണ് ക്രീസിൽ.
ശ്രീലങ്ക ബൗളർമാരിൽ ദുഷ്മന്ത ചമീറ ഒന്നും മഹീഷ് തീക്ഷണ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.പവർ പ്ലേയിലിലെ സ്കോർ 44/2 ആയിരുന്നു. ഗ്രൂപ്പിൽ നിന്നും ഇംഗ്ലണ്ട് സെമി യോഗ്യത നേടിയതോടെ സെമിയിൽ ഇടം നേടാൻ ഇരു ടീമുകൾക്കും ഈ മത്സരത്തിൽ വിജയം നിർണായകമാണ്.ഇന്നലെ നടന്ന പോരാട്ടത്തിൽ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് സെമി ഫൈനൽ ഉറപ്പിച്ചു. ഹാരി ബ്രൂക്കിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന്റെ ജയത്തിന് വഴിവെച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

