
കൊളംബോയിലെ ആർ. പ്രമദാസ സ്റ്റേഡിയത്തിൽ നടന്ന ലോക കപ്പിന്റെ സൂപ്പർ എട്ട് മത്സരത്തിൽ, ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ന്യൂസീലാൻഡ് 20 ഓവറിൽ 7 വിക്കറ്റുകൾ നഷ്ടപ്പെടുത്തി 168 റൺസ് നേടി.
ന്യൂസീലാൻഡ് ഓപ്പണർമാർ നിരാശപ്പെടുത്തിയപ്പോൾ രാചിൻ രവീന്ദ്ര 22 പന്തിൽ 32 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. ഗ്ലെൻ ഫിലിപ്സ് 18 റൺസ് നേടി പുറത്തായി. എന്നാൽ നായകൻ മിച്ചൽ സാന്റർ 26 പന്തിൽ 47 റൺസ് നേടി ടീമിനെ മികച്ച സ്‌കോറിൽ എത്തിച്ചു. , കോൾ മക്കോൺചി 23 പന്തിൽ 31* റൺസ് നേടി നായകന് മികച്ച പിന്തുണ നൽകി.
ശ്രീലങ്ക ബൗളർമാരിൽ മഹീഷ് തീക്ഷണയും ദുഷ്മന്ത ചമീറയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. ഡുനിത് വെല്ലാലേജ് 1 വിക്കറ്റ് നേടി.ഇരു ടീമുകളും സെമിഫൈനൽ സാധ്യതകൾ നിലനിർത്താൻ വിജയം ലക്ഷ്യമിട്ട് ആണ് ഇറങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

