
ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ അയർലൻഡ് 96 റൺസിന് ഒമാനെ തകർത്തു. കൊളംബോയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നായകൻ ലോർക്കൻ ടക്കറിന്റെ തീപ്പൊരി ബാറ്റിങ്ങിന്റെ മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാനികൾ 18 ഓവറിൽ 139 റൺസിന് പുറത്തായി.
വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഒമാന്റെ തുടക്കം മോശമായിരുന്നു. അമീർ കലീം 29 പന്തിൽ 50 റൺസ് നേടി പോരാട്ടം മുന്നോട്ട് കൊണ്ടുപോയെങ്കിലും ആവശ്യമായ പിന്തുണ ലഭിച്ചില്ല. ഹമ്മാദ് മിർസ 46 റൺസ് നേടി പ്രതീക്ഷ നൽകിയപ്പോഴും മറ്റു താരങ്ങൾ പരാജയപ്പെട്ടു. അയർലൻഡിന് വേണ്ടി ജോഷ്വ ലിറ്റിൽ നാല് ഓവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. മാത്യു ഹംഫ്രീസ് രണ്ട് വിക്കറ്റുകളും നേടി. ഈ പരാജയത്തോടെ ഒമാന്റെ സെമിഫൈനൽ പ്രതീക്ഷകൾ ഏറെകുറെ അവസാനിച്ചു.
Also Read: ഐഎസ്എൽ ഗ്രാൻഡ് സ്റ്റാർട്ട്! മോഹൻ ബഗാൻ–കേരള ബ്ലാസ്റ്റേഴ്സ് തീപാറും പോരാട്ടം ഇന്ന്
നേരത്തെ ഒമാൻ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തെങ്കിലും തീരുമാനം തിരിച്ചടിയായി. ലോർക്കൻ ടക്കർ 51 പന്തിൽ 94 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഗാരത്ത് ഡെലനി 30 പന്തിൽ 56 റൺസ് നേടി ശക്തമായ പിന്തുണ നൽകി. അവസാനം ജോർജ് ഡോക്രെൽ വെറും 9 പന്തിൽ 35 റൺസ് അടിച്ച് ഇന്നിംഗ്സിന് വേഗം കൂട്ടി. ഷക്കീൽ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


