
2026 ലോകകപ്പിലെ തങ്ങളുടെ അരങ്ങേറ്റ മത്സരത്തിൽ ടോസ് നേടിയ യുഎഇ നായകൻ മുഹമ്മദ് വസീം ബാറ്റിംഗ് തിരഞ്ഞെടുത്തു. ചെന്നൈയിലെ ചെപ്പോക്കിൽ നല്ല പേസും ബൗൺസും ലഭിക്കുമെന്നാണ് പ്രതീക്ഷയ്ക്കിടയിലാണ് യുഎഇയുടെ തീരുമാനം.ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരായ തകർപ്പൻ ജയത്തിനുശേഷം മികച്ച ആത്മവിശ്വാസത്തോടെ വരുന്ന ന്യൂസിലൻഡ് ടീമിൽ മാറ്റങ്ങളൊന്നുമില്ല.ഒടുവിൽ വിവരം കിട്ടുമ്പോൾ യുഎഇ നാലോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് നേടിയിട്ടുണ്ട്
ഇറ്റലിക്കെതിരെ പരിശീലന മത്സരത്തിൽ 81 റൺസിന് ഓൾ ഔട്ടായതും അച്ചടക്കലംഘനത്തെ തുടർന്ന് മുഹമ്മദ് സൊഹൈബിനെ നാട്ടിലേക്ക് മടക്കി അയച്ചതും മറക്കാനാകും എമിറാറ്റികൾ ശ്രമിക്കുക.കുറച്ചു വരശനാണ് മുൻപ് നടന്ന ഒരു ടി20യിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച അനുഭവം ടീമിന് ആത്മവിശ്വാസം നൽകുന്നുവെന്ന് വസീം പറഞ്ഞു. ആദ്യം ബാറ്റ് ചെയ്തു മാന്യമായ ലക്ഷ്യം ഉയർത്തി , പിന്നീട് ബൗളിംഗ് കൊണ്ട് കിവികളെ സമ്മർദ്ധത്തിലാക്കാനാകും അവരുടെ ശ്രമം.
ന്യൂസിലൻഡ്: ഫിൻ അലൻ, ടിം സൈഫെർട്ട് (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, മാർക്ക് ചാപ്മാൻ, ജിമ്മി നീസം, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി.
യുഎഇ: മുഹമ്മദ് വസീം (ക്യാപ്റ്റൻ ) ആര്യൻഷ് ശർമ (വിക്കറ്റ് കീപ്പർ), അലിഷാൻ ശരഫു, സൊഹൈബ് ഖാൻ, ഹർഷിത് കൗശിക്, മായങ്ക് കുമാർ, ധ്രുവ് പരാശർ, മുഹമ്മദ് അർഫാൻ, ഹൈദർ അലി, ജൂനൈദ് സിദ്ദീഖി, മുഹമ്മദ് റോഹിദ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

