T20 World Cup 2026: അട്ടിമറി| കങ്കാരുപ്പടയെ തകർത്തെറിഞ്ഞ് സിംബാബ്‌വെ; ബൗളിങ്ങിൽ തിളങ്ങി  മുസാരബാനിയും ഇവാൻസും

Aus vs zim

മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ലോകകപ്പിൽ തകർത്തെറിഞ്ഞു കറുത്ത കുതിരകളായ സിംബാബ്‌വെ. 170 റൺസെന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ 146 റൺസിന് പുറത്തായി. മധ്യനിരയിൽ 65 റൺസെടുത്ത മാറ്റ് റെൻഷ്വയും 31 റൺസെടുത്ത ഗ്ലെൻ മാക്സ്‌വെല്ലും പൊരുതി നോക്കിയെങ്കിലും നാലു വിക്കറ്റെടുത്ത  മുസാരബാനിയും മൂന്നു വിക്കറ്റെടുത്ത ഇവാൻസും ചേർന്ന് കങ്കാരുപ്പടയെ എറിഞ്ഞു വീഴ്ത്തി. അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ മുസാരബാനിയാണ് കളിയിലെ താരം.

Also Read: T20 World Cup 2026: ബാറ്റർമാർ തിളങ്ങി; ഓസ്‌ട്രേലിയയ്ക്ക് കനത്ത വെല്ലുവിളിയുയർത്തി സിംബാബ്‌വെ

ഓപ്പണർമാരായ ബ്രയാൻ ബെനെറ്റും (64*) താടിവനാശേ മറുമണിയും (35) സിംബാബ്‌വെയ്ക്ക് ശക്തമായ തുടക്കം സമ്മാനിച്ചു. പിന്നീടെത്തിയ റയാൻ ബർൾ (35) ബെനെറ്റിന് മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ നായകൻ സികന്ദർ രാജ (25*) വെടിക്കെട്ട് നടത്തിയത് സിംബാബ്‌വെയുടെ സ്കോർ 165 കടത്തി. ഓസ്ട്രേലിയൻ ബൗളർമാരിൽ മർക്കസ് സ്റ്റോയ്‌നിസും കാമറോൺ ഗ്രീനും വിക്കറ്റുകൾ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News