
വെസ്റ്റ് ഇൻഡീസ് vs നേപ്പാൾ
നാളെ നടക്കുന്ന ലോകകപ്പിലെ ഗ്രൂപ്പ് സി യിലെ മത്സരത്തിൽ വെസ്റ്റ് ഇൻഡീസും നേപ്പാളും മുഖാമുഖം വരുന്നു. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട് എന്നിവരെ തകർത്ത് രണ്ട് വിജയങ്ങളോടെ വെസ്റ്റ് ഇൻഡീസ് ടേബിളിൽ മുൻനിരയിൽ ഉണ്ട്.
വെസ്റ്റ് ഇൻഡീസ് മാരക ഫോമിലാണ് ; ബാറ്റിംഗ്, മിഡിൽ ഓവറുകളിൽ സ്പിൻ ബൗളിംഗ് എന്നിവ മികച്ചു നിൽക്കുകയാണ്. . ശൈ ഹോപ്പ് നയിക്കുന്ന വെസ്റ്റ് ഇൻഡീസ് ശക്തമായ പ്രകടനത്തിനൊപ്പം ആരാധകരുടെ മനസ്സും കയ്യടക്കിക്കഴിഞ്ഞു.ഓപ്പണർമാർ ഇതുവരെ താളം കണ്ടെത്തിയില്ലെങ്കിലും മധ്യനിരയിൽ ഷിംറോൺ ഹെറ്റ്‌മയർ, ഷെർഫാൻ റദർഫോർഡ് എന്നിവർ തിളങ്ങുന്നുണ്ട്. ഇതിനൊപ്പം റോമാരിയോ ഷെപ്പേർഡിന്റെ ബൗളിങ്ങും ജേസൺ ഹോൾഡറിന്റെ ഓൾ റൗണ്ട് മികവും കൂടി ചേരുമ്പോൾ കരീബീയൻ പട ആർക്കും പേടിസ്വപ്നമാകുന്നു.
മറുവശത്ത് നേപ്പാൾ രണ്ടു കളിയിലും തോൽവി ഏറ്റുവാങ്ങിയാണ് മുംബൈയിൽ വരുന്നത് . ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റ ശേഷം ഇറ്റാലിയോട് ഏറ്റ വലിയ തോൽവി, എല്ലാവരെയും ഞെട്ടിച്ചു. ബാറ്റിംഗിൽ കുശാൽ ഭൂർട്ടലിയും ബൗളിംഗിൽ സാൻദീപ് ലാമിച്ചാനെയും തിളങ്ങിയാൽ മാത്രമേ അവർക്കു വെസ്റ്റിൻഡീസിനെ ഞെട്ടിക്കുവാൻ പറ്റു,
യുഎസ്എ vs നമീബിയ
ഗ്രൂപ്പ് എ യിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം സൂപ്പർ എൈറ്റ്സിലേക്കുള്ള സാധ്യതകൾ തീരുമാനിക്കുമ്പോൾ, യുഎസയ്ക്കും ഈ മത്സരത്തിന്റെ ഫലം പ്രധാനമാണ്. നിലവിൽ ഇന്ത്യയും പാകിസ്ഥാനും കഴിഞ്ഞാൽ ഗ്രുപ്പിൽ നിന്നും സൂപ്പർ എൈറ്റ്സിലേക്കു കടക്കാൻ സാധ്യതയുള്ള ടീമാണ് അവർ.
യു.എസ്.എ ടീമിൽ ബാറ്റിംഗിൽ പ്രധാന കരുത്ത് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ അസുഖത്താൽ കളിക്കാതിരുന്ന ആൻഡ്രീസ് ഗോസ് ആണ് . നായകൻ മോണാങ്ക് പട്ടേലും ഷായാൻ ജഹാങിറും സൈതേജ മുക്കമ്മാലയും കരുത്തരാണ്.നാമീബിയയുടെ പ്രതീക്ഷ ജാൻ ഫ്രൈലിങ്ക്,നായകൻ ഗർഹാർഡ് എറാസ്മസ് , മാക്സ് ഹെയിംഗോ എന്നിവരുടെ ഫോമിലാകും.ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ബാറ്റിംഗ് സുഗമമായ സാഹചര്യമാണ്. സ്പിൻ ബോളിംഗ് വളരെ സ്വാധീനം ചെലുത്തുന്നില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

