
ടി20 ലോകകപ്പിൽ നേപ്പാളിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തി വെസ്റ്റ് ഇൻഡീസ് സൂപ്പർ എട്ട് ഘട്ടത്തിലേക്ക് കടന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്. എന്നാൽ മറുപടിയിൽ വെസ്റ്റ് ഇൻഡീസ് 15.2 ഓവറിൽ തന്നെ ലക്ഷ്യം മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ നേപ്പാളിന് തുടക്കം തന്നെ തകർച്ചയായിരുന്നു. മുൻനിര തകർന്നപ്പോൾ ഡിപേന്ദ്ര സിംഗ് എയ്റിയുടെ അർധസെഞ്ചുറിയാണ് ടീമിനെ താങ്ങിയത്. സോംപാൽ കാമി പിന്തുണ നൽകി അവസാന ഓവറുകളിൽ വേഗം കൂട്ടിയെങ്കിലും സ്കോർ കരീബിയൻ പടയ്ക്ക് ഒരു വെല്ലുവിളിയെ ആയില്ല. വെസ്റ്റ് ഇൻഡീസിനായി ജേസൺ ഹോൾഡർ നാല് വിക്കറ്റ് നേടി തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ അനായാസം തന്നെ ബാറ്റ് വീശി. തുടക്കത്തിൽ ബ്രാൻഡൻ കിംഗും തുടർന്ന് ഷിംറോൺ ഹെട്മയെറും ശൈ ഹോപ്പും ചേർന്ന് അനായാസ ജയം ഉറപ്പിച്ചു .ഈ ജയത്തോടെ വെസ്റ്റ് ഇൻഡീസ് സൂപ്പർ എട്ടിൽ ഇടംപിടിച്ചപ്പോൾ നേപ്പാൾ ടൂർണമെന്റിൽ നിന്ന് പുറത്തായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

