T20 World Cup 2026: പാകിസ്ഥാൻ ആധിപത്യം ഉറപ്പിക്കുമോ, അതോ നെതർലാൻഡ്സ് ഞെട്ടിക്കുമോ? കൊളംബോയിൽ നാളെ തീപാറും

pak-vs-sa-salman-agha-saim-ayub

ലോകകപ്പിലെ ആദ്യ മത്സരത്തിൽ നാളെ മുൻ ജേതാക്കളായ പാകിസ്ഥാനും യൂറോപ്യൻ ശക്തികളായ നെതർലാൻഡ്സും കൊളംബോയിൽ ഏറ്റുമുട്ടുന്നു. റാങ്കിംഗിലും ഫോമിലും ഏറെ മുന്നിൽ പാകിസ്ഥാനിനായിരുന്നാലും, കറുത്ത കുതിരകളായ നെതർലാൻഡ്സിനെ ഒരിക്കലും വിലകുറച്ച് കാണാനാകില്ല.


മഴ കാരണം അയർലണ്ടിനെതിരായ പരിശീലന മത്സരം കളിക്കാനായില്ലെങ്കിലും, പാകിസ്ഥാൻ ആത്മവിശ്വാസത്തിന്റെ ഉച്ചസ്ഥായിലാണ്. അടുത്തിടെ ഓസ്ട്രേലിയയെതിരെ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പര 3-0ന് തൂത്തുവാരിയ പാകിസ്ഥാൻ, ഐസിസി റാങ്കിംഗിൽ ആറാം സ്ഥാനത്താണ്. സൽമാൻ ആഘ നയിക്കുന്ന ടീം ബാലൻസും ഡെപ്ത്തും ഉള്ള യൂണിറ്റായി മാറിയിട്ടുണ്ട്. സെമിഫൈനലിലേക്ക് കടക്കാനുള്ള ശക്തമായ സാധ്യതയും അവർക്കുണ്ട്. വേഗത്തിൽ സ്കോർ ചെയ്യുന്ന ടോപ്പ് ഓർഡർ ബാറ്റർ ആയ സൈം അയൂബും ലോകത്തിലെ മികച്ച സ്പിന്നർമാരിൽ ഒരാൾ ആയ അബ്രാർ അഹമദും ടീമിന്റെ തുറുപ്പുചീട്ടുകളാണ്. എന്നാൽ ഒട്ടും സ്ഥിരത പുലർത്താത്ത ടീമിന് ജയിക്കേണ്ട മത്സരങ്ങൾ തോറ്റ പൂർവകാല ചരിത്രവുമുണ്ട്.

Also Read: അണ്ടർ 19 ലോകകപ്പ്: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് കിരീടം; താരമായി വൈഭവ് സൂര്യവംശി

മറുവശത്ത് പരിശീലന മത്സരത്തിൽ സിംബാബ്‌വെയോട് തോറ്റ നെതർലാൻഡ്സ്, ബംഗ്ലാദേശിനെതിരായ പരമ്പരയും കൈവിട്ടിരുന്നു. റാങ്കിംഗിൽ ആദ്യ പത്തിൽ പോലും ഇടമില്ലാത്ത ഇവർക്ക് സ്ഥിരത കുറവാണെങ്കിലും, ലോകകപ്പുകളിൽ അപ്രതീക്ഷിത പ്രകടനം കാഴ്ചവെക്കാനുള്ള കഴിവുണ്ട്. ബാറ്റിങ്ങിൽ മൈക്കൽ ലെവിറ്റ് ആണ് ടീമിന്റെ കരുത്ത്.ഓൾ റൗണ്ടർ ലോഗൻ വാൻ ബീക്ക് തന്റെ ദിവസം ബാറ്റും ബൗളും കൊണ്ട് ഒരുപോലെ അപകടകാരിയാണ്.ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ തന്നെ പാകിസ്ഥാൻ ആധിപത്യം ഉറപ്പിക്കുമോ, അതോ നെതർലാൻഡ്സ് ഞെട്ടിക്കുമോ എന്നത് നാളെ സിൻഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News