
ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിന് മുമ്പ് ഏറെ ആശങ്കയുണ്ടാക്കിയ അഭിഷേക് ശർമ്മയുടെ ആരോഗ്യനിലയിൽ പുരോഗമനമെന്നു സൂചന. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇന്ത്യൻ ഓപ്പണറിനെ പരിശോധനകൾക്ക് ശേഷം ഡിസ്ചാർജ് ചെയ്തതായി തിലക് വർമ്മ വ്യക്തമാക്കി.
ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന പത്രസമ്മേളനത്തിലാണ് തിലക് ഈ വിവരം പങ്കുവെച്ചത്.“അഭിഷേക് ചില പരിശോധനകൾക്കായി ആശുപത്രിയിൽ പോയിരുന്നു. ഇപ്പോൾ അദ്ദേഹം സുഖം പ്രാപിച്ചിരിക്കുകയാണ്. നാളെ മത്സരത്തിന് മുമ്പ് അദ്ദേഹത്തിന്റെ ഫിറ്റ്നസ് വിലയിരുത്തി അന്തിമ തീരുമാനം എടുക്കും,” എന്ന് തിലക് പറഞ്ഞു.
Also Read: T20 World Cup 2026: ഞങ്ങൾ പോസിറ്റീവ്! ഇന്ത്യയ്ക്ക് താക്കീതുമായി പാകിസ്ഥാൻ താരം
പാക്കിസ്ഥാനെതിരായ നിർണായക പോരാട്ടം ഫെബ്രുവരി 15ന് ഉള്ളതിനാൽ മാനേജ്മെന്റ് നാളത്തെ കളിയിൽ അഭിഷേകിനെ കലിപ്പിക്കാനുള്ള റിസ്‌ക്ക് എടുക്കുമോ എന്നത് സംശയകരമാണ്. അഭിഷേക് കളിക്കാത്ത പക്ഷം ഇഷാൻ കിഷനൊപ്പം സഞ്ജു സാംസൺ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിടയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

