T20 World Cup 2026: ഗ്രൂപ്പ് സിയിൽ കരീബിയൻ കുതിപ്പ്! രണ്ടാം ജയത്തോടെ ഒന്നാമതെത്തി വെസ്റ്റ് ഇൻഡീസ്!

വെസ്റ്റ് ഇൻഡീസിന്റെ മികച്ച പ്രകടനത്തിന് മുന്നിൽ ഇംഗ്ലണ്ട് 30 റൺസിന് കീഴടങ്ങി. 2016 ലോകകപ്പ് ഫൈനലിന്റെ ഓർമ്മകൾ ഉണർത്തിയ മത്സരത്തിൽ വാലറ്റത്തിന്റെ നിരാശാജനകമായ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് വിനയായത്. മൂന്നു വിക്കറ്റെടുത്ത ഗുഡാകേഷ് മൊട്ടിയുടെ മികവുറ്റ സ്പിൻ ബൗളിങ്ങും ഷെർഫേൻ റതർഫോർഡിന്റെ അപരാജിത 76 റൺസുമാണ് ഗ്രൂപ്പ് സി മത്സരത്തിൽ കരീബിയൻ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. തുടർച്ചയായ രണ്ടാം ജയത്തോടെ വെസ്റ്റ് ഇൻഡീസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടപ്പെട്ട വെസ്റ്റ് ഇൻഡീസിനെ ഹെറ്റ്മയർ–റോസ്റ്റൺ ചേസ് കൂട്ടുകെട്ട് തകർച്ചയിൽ നിന്നും ആദ്യം കരകയറ്റുകയായിരുന്നു. തുടർന്ന് എത്തിയ റതർഫോർഡ് ഇംഗ്ലീഷ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തി.അവസാന അഞ്ച് ഓവറുകളിൽ ജേസൺ ഹോൾഡറിനൊപ്പം വെടിക്കെട്ടു നടത്തിയതോടെ വെസ്റ്റിൻഡീസ് 20 ഓവറിൽ 196/6 എന്ന ശക്തമായ സ്കോർ പടുത്തുയർത്തി.

Also read: T20 World Cup 2026: പല്ലേക്കലെയിൽ ലങ്കൻ കൊടുങ്കാറ്റ്! ഒമാനെ തകർത്തത് 105 റൺസിന്

.മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് പവർപ്ലേയിൽ 67/1 എന്ന നിലയിൽ കുതിച്ചെങ്കിലും സ്പിന്നർമാരുടെ വരവോടെ മത്സരത്തിന്റെ ഗതി മാറി. മൊട്ടിയും ചേസും മധ്യഓവറുകളിൽ കൃത്യമായി വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ 141/7 എന്ന നിലയിലേക്കെത്തിച്ചു. സാം കറൻ (43*) അവസാനവരെ പോരാടിയെങ്കിലും പിന്തുണ ലഭിക്കാതെ 19 ആം ഓവറിൽ 166 റൺസിനു ഇംഗ്ലണ്ട് പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News