അഹമ്മദാബാദിൽ ഇന്ത്യൻ ആരാധകരെ “നിശ്ശബ്ദരാക്കും;” വെല്ലുവിളിച്ച് ന്യൂസിലൻഡ് നായകൻ

ഐസിസി ടി20 ലോകകപ്പിന്റെ ഫൈനലിന് മുന്നോടിയായി ഇന്ത്യയ്‌ക്കെതിരെ ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്നറിന്റെ ഒളിയമ്പ്. മികച്ച പ്രകടനം കാഴ്ചവെച്ച് സ്റ്റേഡിയത്തിലെ ലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകരെ “നിശ്ശബ്ദമാക്കുകയാണ്” ന്യൂസിലൻഡിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ കിരീടം നേടേണ്ടതിന്റെ വലിയ സമ്മർദ്ദം ഇന്ത്യയ്‌ക്ക് ഉണ്ടെന്നും, അതിനെ മുതലെടുക്കാനാണ് ന്യൂസിലൻഡിന്റെ ശ്രമമെന്നും സാന്റ്നർ വ്യക്തമാക്കി.അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയ്ക്ക് വൻ ആരാധക പിന്തുണ ഉണ്ടാകുമെന്ന് സാന്റ്നർ പറഞ്ഞു. ലക്ഷക്കണക്കിന് ആരാധകർ ഇന്ത്യയെ പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ അതൊരു വെല്ലുവിളിയായിരിക്കും. മാർച്ച് 8-ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനൽ നടക്കുക. വലിയ ആരാധക പിന്തുണയും.

Also read: പെർത്തിൽ ഓസ്ട്രേലിയയുടെ ആധിപത്യം! ഇന്ത്യ വനിതകൾ ഇന്നിംഗ്സ് തോൽവിയിലേക്കോ?

2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇതേ വേദിയിൽ പാറ്റ് കമ്മിൻസ് നയിച്ച ഓസ്ട്രേലിയ ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. കളി തുടങ്ങുന്നതിനു മുൻപ് ‘വലിയ ജനസാഗരത്തെ നിശ്ശബ്ദമാകുന്നതിൽ കൂടുതൽ സന്തോഷകരമായ ഒന്നുമില്ല,”എന്ന് പറഞ്ഞത് പിന്നീട് പ്രശസ്തമായിരുന്നു. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് കിവീസ് ഫൈനലിൽ എത്തിയത്. സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ടീം ഫൈനലിൽ ഇറങ്ങുന്നത്. സമ്മർദ്ദം ഉണ്ടെങ്കിലും മത്സരം സാധാരണ ഒരു കളിപോലെ തന്നെ സമീപിക്കണമെന്നതാണ് ടീമിന്റെ സമീപനമെന്നും സാന്റ്നർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News