
ഈഡൻ ഗാർഡൻസിൽ നിർണ്ണായക സൂപ്പർ എട്ട് മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജു സാംസണിനെ പറ്റി ഹൃദയസ്പർശിയായ വാക്കുകളുമായി നായകൻ സൂര്യകുമാർ യാദവ്. “നല്ല മനുഷ്യർക്കു ജീവിതത്തിൽ വേണ്ട സമയത്ത് നന്മയുണ്ടാവും,” മത്സരശേഷം നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞു.
നേരത്തെ കളികഴിഞ്ഞു മടങ്ങി വരുകയായിരുന്ന സഞ്ജുവിന് മുന്നിൽ തൊപ്പിയൂരി വാങ്ങിയ ഇന്ത്യൻ നായകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Also Read: വിശ്വസ്തൻ എതിരാളിയായി, ഹെറ്റ് മെയർക്കും മീതെ സഞ്ജു…
വെസ്റ്റിൻഡീസിനെതിരായ നിർണായക മത്സരത്തിൽ 50 പന്തിൽ പുറത്തകാതെ 97 റൺസെടുത്ത സഞ്ജുവിന്റെ മികവിൽ 196 എന്ന കൂറ്റൻ വിജയലക്‌ഷ്യം കീഴടക്കി ലോകകപ്പിന്റെ സെമിയിലെത്തുകയായിരുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ മോശം ഫോമിന്റെ പേരിൽ ടീമിൽ ഇടം കണ്ടെത്താൻ ബുദ്ധിമുട്ടിയ സഞ്ജു -ടി 20 ലോകകപ്പിൽ റൺചേസിൽ ഒരു ഇന്ത്യൻ താരം നേടിയ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡ് പ്രകടനത്തോടെ ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

