
കൊൽക്കത്തയിൽ നടക്കുന്ന ടി‑20 ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിന് അയക്കപ്പെട്ട ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ക്വിന്റൻ ഡികോക്ക് (10) റയാൻ റിക്കിൽട്ടൺ (0) എന്നിവർ പുറത്തായി. അധികം വൈകാതെ നായകൻ എയ്‌ഡൺ മാർക്ക്റം (18) , ഡേവിഡ് മില്ലർ (6) എന്നിവർ വേഗം മടങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക തകർച്ച മണത്തു.
എന്നാൽ മധ്യനിരയും വാലറ്റവും കീഴടങ്ങിയില്ല. 27 ബോളിൽ 34 റൺസുമായി ഡ്യൂവാൾഡ് ബ്രെവിസും 24 ബോളിൽ 29 റൺസ് നേടി ട്രിസ്റ്റൻ സ്റ്റബ്ബ്സും തിരിച്ചടി തുടങ്ങി. എന്നാൽ കളിയിലെ താരം മാർക്കോ ജാൻസൻ ആയിരുന്നു. 30 ബോളിൽ 55 റൺസ് നേടിയ അദ്ദേഹം ടീമിന്റെ സ്കോർ 170 നടുത്ത് എത്തിച്ചു.
Also Read: T20 World Cup 2026| സെമിയിൽ ന്യൂസിലാന്റിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച
ന്യൂസിലാന്റിന്റെ ബൗളർമാരായ മത്ത് ഹെൻറി, കോൾ മക്കോഞ്ചി, റചിൻ രവിംദ്ര എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ ലോക്കി ഫർഗൂസൺ, ജെയിംസ് നീഷം എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

