
ടി20 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ച് ന്യൂസിലാൻഡ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് വേദിയാകുന്ന പോരാട്ടത്തിൽ ടോസ് നേടിയ കിവി നായകൻ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈഡൻ ഗാർഡൻസിലെ പിച്ചും ഗ്രൗണ്ടും വലിയ സ്കോറുകൾക്ക് പറ്റിയതാണ്. ഡ്യൂ സാധ്യത കുറവാണെങ്കിലും ചെറിയ ബൗണ്ടറികൾ ബൗളിംഗ് പ്രയാസകരമാക്കും.
ടി20 ലോകകപ്പ് ചരിത്രത്തിൽ ന്യൂസിലാൻഡ് ഇത് വരെ ദക്ഷിണാഫ്രിക്കയെ കീഴടക്കിയിട്ടില്ല. ഇന്ന് അതിന് ഒരു മാറ്റം ഉണ്ടാകണമെങ്കിൽ ബാറ്റിങ്ങിൽ ഓപ്പണർ സീഫർട്ടുംബൗളിങ്ങിൽ നായകൻ മിച്ചൽ സാന്ററും തിളങ്ങാനം. മാട്ട് ഹെൻറിയുടെ ന്യൂ ബോൾ സ്പെല്ലും നിർണായകമാകും.
Also Read: ദക്ഷിണാഫ്രിക്ക പടയോട്ടം തുടരുമോ അതോ സെമിയിൽ ന്യൂസീലാൻഡ് ഞെട്ടിക്കുമോ
മറുവശത്ത് , ദക്ഷിണാഫ്രിക്കയുടെ പ്രകടനം സ്വപ്നതുല്യമാണ്. ലുങ്ഗി എൻഗിഡി, കോർബിൻ ബോഷ്, മാർകോ ജാൻസൻ എന്നിവർ ബൗള് കൊണ്ട് എതിരാളികളെ ഞെട്ടിക്കുന്നു. . പവർഹിറ്റർമാരായ മില്ലർ, സ്റ്റബ്ബ്സ്, ബ്രേവിസും നായകൻ മാർക്രാമും ഏതു ബൗളിംഗ് നിറയെയും നിലപരിശാക്കും. . മധ്യ ഓവറിൽ കേശവ് മഹരാജ് സ്പിൻ ബൗളിംഗ് കൊണ്ട് എതിരാളികളെ വട്ടം ചുറ്റിക്കും.
പ്ലേയിംഗ് ഇലവൻ
ന്യൂസിലാൻഡ് : ടിം സീഫർട്ട് , ഫിൻ ആലെൻ, റാച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റർ , കോൾ മാക്കോൺച്ചി, മാട്ട് ഹെൻറി, ലോക്കി ഫെർഗ്യൂസൺ.
ദക്ഷിണാഫ്രിക്ക : ഐഡൻ മാർക്രാം , ക്വിൻട്ടൺ ഡെ കോക്ക്, റയാൻ റിക്കൽട്ടൺ, ഡേവാൾഡ് ബ്രേവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്ബ്സ്, മാർകോ ജാൻസൻ, കോർബിൻ ബോഷ്, കഗിസോ റബഡ, കേശവ് മഹരാജ്, ലുങ്ഗി എൻഗിഡി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

