
പല്ലേക്കലെയിൽ നടന്ന ടി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്ക ഓസ്‌ട്രേലിയയെ തോൽപ്പിച്ചു മുൻ ചാമ്പ്യന്മാരെ പുറത്താകലിന്റെ വക്കിലെത്തിച്ചു കഴിഞ്ഞു. 182 റൺസെന്ന വലിയ ലക്‌ഷ്യം വെറും 18 ഓവറിൽ പിന്തുടർന്ന് നേടിയ ആതിഥേയർക്ക് കരുത്തായത് പാതും നിസ്സങ്കയുടെ സെഞ്ചുറിയും കുസൽ മെൻഡിസ് നേടിയ ഫിഫ്‌റ്റിയുമാണ്.
കളിയുടെ ഹൈലൈറ് ഓപ്പണർ പാതും നിസ്സങ്കയുടെ സെഞ്ച്വറി തന്നെയായിരുന്നു. 52 പന്തിൽ പുറത്താകാതെ 100 റൺസ് നേടി ഈ ലോകകപ്പിലെ ആദ്യ ശതകം അദ്ദേഹം സ്വന്തമാക്കി. പത്ത് ഫോറുകളും അഞ്ചു സിക്‌സുകളും ഉൾപ്പെട്ടതായിരുന്നു ആ ഇന്നിംഗ്സ്. കുസൽ മെൻഡിസ് 38 പന്തിൽ 51 റൺസ് നേടി മികച്ച പിന്തുണ നൽകി. ആദ്യ വിക്കറ്റ് നഷ്ടമായതിന് ശേഷം ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 97 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഈ കൂട്ടുകെട്ടാണ് വിജയത്തിന്റെ അടിത്തറയായി മാറിയത്.
Also Read: സി.കെ. നായിഡു ട്രോഫി: കേരളം – ഝാർഖണ്ഡ് മത്സരം സമനിലയിൽ
“ആദ്യ വിക്കറ്റ് നഷ്ടമായതിന് ശേഷം ഡ്യൂ എത്തും എന്ന് കരുതി 12ആം ഓവർ വരെ സാധാരണ രീതിയിൽ കളിക്കാനും പിന്നീടൊരാൾ ആക്രമിക്കാൻ തീരുമാനിച്ചിരുന്നു,” മത്സരശേഷം നിസ്സങ്ക പറഞ്ഞു. പ്രതീക്ഷിച്ചതു പോലെ ഡ്യൂ എത്തിയിലെങ്കിലും ശ്രീലങ്ക വിജയലക്ഷ്യം നേടിയിരുന്നു. അതും ഒരു ഡസൻ പന്തുകളും എട്ടു വിക്കറ്റുകളും ശേഷിക്കെ. ഇതോടെ ഒരു ഗ്രൂപ്പ് മത്സരം ബാക്കിയിരിക്കെ തന്നെ ലങ്ക സൂപ്പർ എയ്റ്റ്സിലേക്ക് കടന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

