
ഐപിഎല്ലിന്റെ പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിനെ റിയാൻ പരാഗ് നയിക്കും.കഴിഞ്ഞ സീസൺ വരെ ടീമിനെ നയിച്ച മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറിയ ഒഴിവിലാണ് പരാഗിന്റെ നിയമനം.
2019ൽ ഐപിഎൽ അരങ്ങേറ്റം നടത്തിയ പരാഗ് അന്നുമുതൽ രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് നിരയുടെ അവിഭാജ്യ ഘടകമാണ്. കഴിഞ്ഞ സീസണിൽ സഞ്ജു സാംസൺ പരിക്കേറ്റ് പുറത്തായപ്പോൾ എട്ട് മത്സരങ്ങളിൽ ടീമിനെ പരാഗാണ് നയിച്ചത് . ആ കാലയളവിൽ രണ്ട് ജയം മാത്രമേ ടീം നേടിയുള്ളുവെങ്കിലും പരാഗ് ശ്രദ്ധേ നേടിയിരുന്നു. മൊത്തത്തിൽ 84 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 141.84 സ്‌ട്രൈക്ക് റേറ്റിൽ 1566 റൺസാണ് പരാഗിന്റെ സമ്പാദ്യം.
അതേസമയം, 2025 സീസണിന് ശേഷം ഹെഡ് കോച്ച് സ്ഥാനമൊഴിഞ്ഞ രാഹുൽ ദ്രാവിഡിന്റെ പകരക്കാരനായി കുമാർ സംഗക്കാര ടീമിന്റെ ഭാഗമാകും. നേരത്തെ സഞ്ജുവിന് പകരം രാജസ്ഥാൻ ടീമിലെത്തിയ രവീന്ദ്ര ജഡേജ ടീമിന്റെ നായകനാകും എന്ന് പരക്കെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


