
ടി20 ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യ സമ്മർദത്തിൽ. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 188 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 11 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിലാണ്. ഇനി 54 പന്തിൽ 120 റൺസ് വേണം.
ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ഇഷാൻ കിഷൻ റൺസ് നേടാതെ പുറത്തായപ്പോൾ, തിലക് വർമ്മ (1)യും വേഗത്തിൽ മടങ്ങി. അഭിഷേക് ശർമ 12 പന്തിൽ 15 റൺസ് നേടി ചെറിയ പ്രതിരോധം കാഴ്ചവെച്ചെങ്കിലും മാർക്കോ ജാൻസന്റെ ബൗളിംഗിന് മുന്നിൽ വീണു. നായകൻ സൂര്യകുമാർ യാദവ് 22 പന്തിൽ 18 റൺസ് നേടി ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും കോർബിൻ ബോഷിന്റെ പന്തിൽ പുറത്തായി. വാഷിംഗ്ടൺ സുന്ദർ (11) കൂടി മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി.
ഇപ്പോൾ ശിവം ഡുബെയും ഹാർദിക് പാണ്ഡ്യയും ക്രീസിലുണ്ട്. പവർപ്ലേയിൽ ഇന്ത്യ 31 റൺസ് മാത്രമാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസൻ, കോർബിൻ ബോഷ് എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി തിളങ്ങി. എയിഡൻ മാർക്രവും ഒരു വിക്കറ്റ് സ്വന്തമാക്കി.
Also read: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിനു തുടർച്ചയായ രണ്ടാം തോൽവി
മത്സരം നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ശേഷിക്കുന്ന ഓവറുകളിൽ വൻ സ്‌കോറിംഗ് ആവശ്യമാണെന്ന് വ്യക്തം. ഇന്ത്യയുടെ മധ്യനിരയ്ക്കു ഇനി വലിയ ഉത്തരവാദിത്വമാണ് മുന്നിലുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

