അണ്ടർ 19 ലോകകപ്പ്: വൈഭവ് സൂര്യവംശിക്ക് അർധസെഞ്ചുറി; സിംബാബ്‌വെയെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

vaibhav

അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ സിക്‌സ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബുലാവയോയിൽ സിംബാബ്‌വെയെതിരെ ഇന്ത്യക്ക് മിന്നുന്ന തുടക്കം. അർധസെഞ്ചുറി നേടിയ ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെ ബാറ്റിംഗ് വെടിക്കെട്ടാണ് ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് കളിയിൽ ആധിപത്യം സ്ഥാപിക്കാൻ സഹായകമായത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഒൻപതോവരിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് ആണ് ഇന്ത്യ നേടിയിരിക്കുന്നത്.

ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റൻ സിംബാരാഷെ മുഡ്സെൻഗെരേരെ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാൽ ആത്മവിശ്വാസത്തോടെ കളിച്ച ഇന്ത്യൻ ബാറ്റർമാർ തുടക്കത്തിൽ തന്നെ സിംബാബ്‌വെ ബൗളർമാരെ സമ്മർദ്ദത്തിലാക്കി. 24 പന്തിൽ 50 റൺസുമായി വൈഭവും 20 റൺസുമായി നായകൻ ആയുഷ് മാത്രേയുമാണ് ക്രീസിൽ.

Also Read: ടി20 ലോകകപ്പ്: വീണ്ടും ട്വിസ്റ്റ്! പാകിസ്ഥാൻ പിന്മാറിയാൽ പകരം ഈ ടീമോ?

നേരത്തെ സ്കോർ 44 റൺസുള്ളപ്പോൾ 23 റൺസെടുത്ത മലയാളി താരം ആരോൺ ജോർജ്ജിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടപ്പെട്ടു. പനാഷെ മസായിയുടെ പന്തിലാണ് ജോർജ്ജ് പുറത്തായത്. എന്നാൽ അതിന് പിന്നാലെ ക്രീസിൽ ഒന്നിച്ച സൂര്യവൻഷി–മാത്രെ കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിംഗ്സിന് സ്ഥിരതയും വേഗതയും നൽകി.ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ജയിച്ചതിന്റെ ആത്മവിശ്വാസം സിംബാബ്‌വെയെതിരായ ഇന്ത്യയുടെ ഇന്നത്തെ പ്രകടനത്തിൽ വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News