വൈഭവ് സൂര്യവംശിക്ക് മത്സരത്തിന് മുമ്പ് ലഭിച്ച വാട്സാപ്പ് സന്ദേശത്തിൽ എന്തായിരുന്നു? ഫൈനലിലെ തകർപ്പൻ സെഞ്ച്വറിയിലേക്ക് നയിച്ചത് എന്ത്?

vaibhav soorya vamshi

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ആറാം കിരീടം നേടിയപ്പോൾ അതിന് ചുക്കാൻ പിടിച്ചത് വൈഭവ് സൂര്യവംശി എന്ന 14കാരന്‍റെ തകർപ്പൻ ബാറ്റിങ് ആയിരുന്നു. 15 സിക്സറുകളും 15 ബൌണ്ടറികളും സഹിതം 175 റൺസ് അടിച്ചുകൂട്ടിയ സൂര്യവംശിയുടെ ഇന്നിംഗ്സ് എതിരാളികളായ ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് സ്വപ്നം പാടെ തകർക്കുകയായിരുന്നു.

ഈ ലോകകപ്പിൽ താരതമ്യേനെ മികച്ച ബോളിങ് പ്രകടനമായിരുന്നു ഇംഗ്ലീഷ് പടയുടേത്. അവരെ ഫൈനൽ വരെ എത്തിച്ചതിൽ, വലിയ പങ്ക് വഹിക്കുകയും ചെയ്തു. എന്നാൽ കലാശക്കളിയുടെ സമ്മർദ്ദം കൂസാതെ അടിച്ചുതകർത്ത, സൂര്യവംശിക്ക് മുന്നിൽ ഇംഗ്ലീഷ് പട ഒന്നുമല്ലാതെയായി.

ഫൈനലിലെ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനം പുറത്തെടുക്കാൻ സൂര്യവംശിക്ക് പ്രചോദനമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ബുധനാഴ്ച അഫ്ഗാനിസ്ഥാനെതിരായ സെമിഫൈനൽ വിജയത്തിന് ശേഷം, വൈഭവ് സൂര്യവംശിയുടെ ഫോണിൽ ഒരു വാട്ട്‌സ്ആപ്പ് മെസേജ് വന്നു. അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകനായിരുന്നു മനീഷ് ഓജയിൽ നിന്നായിരുന്നു ആ മെസേജ്. അതിൽ പറയുന്നത് ഇങ്ങനെയാണ്, “നീ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നു, പക്ഷേ സെഞ്ച്വറി മിസായി,” സന്ദേശം ഇങ്ങനെയായിരുന്നു. “രഞ്ജി ട്രോഫി ഒഴികെ, നീ കളിച്ച മിക്കവാറും എല്ലാ ടൂർണമെന്റുകളിലും, കുറഞ്ഞത് ഒരു സെഞ്ച്വറിയെങ്കിലും നേടിയിട്ടുണ്ട്.”

കന്നി ഐസിസി ഫൈനലിന് നാൽപ്പത്തിയെട്ട് മണിക്കൂർ മാത്രം മുമ്പ് ലഭിച്ച ഈ സന്ദേശം വൈഭവിന് ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ടാകണം. വൈഭവ് സൂര്യവംശി എന്ന പ്രതിഭയെ വളരെ വേഗ കണ്ടെടുത്ത മനീഷ് ഓജയ്ക്ക് എങ്ങനെ അദ്ദേഹത്തെ പ്രചോദിപ്പിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതായാലും പഴയ കോച്ചിന്‍റെ ഒറ്റമൂലി ഫലം കണ്ടുവെന്ന് വേണം ഫൈനൽ കണ്ടപ്പോൾ വ്യക്തമായത്.

Also Read- അണ്ടർ 19 ലോകകപ്പ്: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് കിരീടം; താരമായി വൈഭവ് സൂര്യവംശി

“സൂര്യവംശിക്കുമേൽ സമ്മർദ്ദം ചെലുത്തുന്ന രീതിയിലല്ല. അദ്ദേഹത്തിന്റെ സ്വന്തം നിലവാരത്തെയും മുൻകാല റെക്കോർഡുകളെയും ഓർമ്മിപ്പിക്കുക മാത്രമാണ് ചെയ്തത്. മെസേജിന് സൂര്യവംശി അതെയെന്ന് മറുപടി നൽകിയിട്ടുണ്ട്. പിന്നീട്, ഒരു യുവ കളിക്കാരനിൽ സമ്മർദ്ദം ചെലുത്തുമോ എന്ന് ഞാൻ ചിന്തിച്ചു, പക്ഷേ അദ്ദേഹം കളിക്കുന്ന നിലവാരവും പക്വതയും കണക്കിലെടുക്കുമ്പോൾ, അദ്ദേഹത്തിന് അത് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നി. അതിനുശേഷം ഞാൻ കൂടുതൽ സന്ദേശങ്ങളൊന്നും അയച്ചില്ല,” മനീഷ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News