
അണ്ടർ 19 ലോകകപ്പ് കലാശപോരാട്ടത്തിൽ ശക്തരായ ഇംഗ്ലണ്ടിനെ തോല്പിച്ച് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ. ഹരാരെയിൽ നടന്ന ഫൈനലിൽ 100 റൺസിനാണ് ഇന്ത്യയുടെ വിജയം. ജയിക്കാൻ 412 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് 41ആം ഓവറിൽ 311 റൺസിന് പുറത്തായി.
ഒരറ്റത്ത് സെഞ്ചുറിയുമായി കാലേബ് ഫാൽകോണർ (115) പൊരുതി നോക്കിയെങ്കിലും മത്സരം ജയിക്കാൻ അത് പോരായിരുന്നു. ഓപ്പണർ ബെൻ ഡൗക്കിന്സും (66) ബെൻ മയെസും (45) പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മുന്നിൽ അത് മാത്രം പോരായിരുന്നു.ഇന്ത്യയ്ക്ക് വേണ്ടി ആർഎസ് അംബരീഷ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ സഹതാരങ്ങളായ ദീപേഷ് ദേവേന്ദ്രനും കനിഷ്‌ക് ചൗഹാനും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി.
Also Read: അണ്ടർ 19 ലോകകപ്പ്: ഫൈനലിൽ റെക്കോർഡുകൾ തരിപ്പണമാക്കി വൈഭവ് സൂര്യവംശി
നേരത്തെ, രാവിലെ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറുകളിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടിയിരുന്നു. 80 പന്തിൽ 15 ഫോറും 15 സിക്‌സറും അടക്കം 175 റൺസ് നേടിയ വൈഭവ് സൂര്യവംശി ആയിരുന്നു ഇന്ത്യൻ നിരയിൽ തിളങ്ങിയത്. നായകൻ ആയുഷ് മാത്രെയും (53) അഭിഗ്യാൻ കുണ്ടുവും (40) മധ്യനിരയിൽ തിളങ്ങി. ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.ഇത് ഇന്ത്യയുടെ ആറാം അണ്ടർ 19 ലോകകപ്പ് കിരീടമാണ്. ക്രിക്കറ്റിലെ പുതിയ താരോദയം ആയ വൈഭവ് സൂര്യവംശിയാണ് കളിയിലെയും പാരമ്പരയിലെയും താരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

