ചിന്നസ്വാമിയിൽ വീണ്ടും വിരാട് കോഹ്ലി പാഡണിയുന്നു! ഐപിഎൽ ബെംഗളൂരുവിലേക്ക് തിരിച്ചെത്തുന്നു

മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ഈ സീസണിലെ ഐപിഎൽ മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താൻ അനുമതി നൽകി കർണാടക സർക്കാർ. തീരുമാനം കായികരംഗത്തിന്റെയും ആരാധകരുടെയും താത്പര്യം മുൻനിർത്തിയാണെന്ന് കാബിനറ്റ് യോഗത്തിന് ശേഷം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എക്‌സിൽ അറിയിച്ചു.

കഴിഞ്ഞ ജൂണിൽ റോയൽ ചാലൻഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിരക്കിലും പതിനൊന്ന് ആരാധകർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതേ തുടർന്ന് പ്രധാന മത്സരങ്ങൾ വേദിയിൽ പ്രധാനപ്പെട്ട ഒരു ക്രിക്കറ്റ് മത്സരവും സുരക്ഷാ പ്രമാണിച്ച് നടത്തിയിട്ടില്ല. ജസ്റ്റിസ് ജോൺ മൈക്കൽ ഡികുൻഹ റിപ്പോർട്ടിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ടിക്കറ്റിംഗ്, പ്രവേശന നിയന്ത്രണം, ജനക്കൂട്ട നിയന്ത്രണം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരും. ആർസിബിയാകട്ടെ എഐ സജ്ജമാക്കിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുമാണ് പദ്ധതിയിടുന്നത്.

Also Read: ഐപിഎൽ : രാജസ്ഥാൻ ജയ്പൂർ വിടുമോ? ആർസിബി തിരുവനന്തപുരത്തേയ്ക്കോ?

നേരത്തെ, ചിന്നസ്വാമി സ്റ്റേഡിയത്തിനെ ചിട്ടിപ്പറ്റിയുള്ള അനിശ്ചിതത്വം കാരണം സൂപ്പർ താരം വിരാട് കോഹ്ലി അടങ്ങുന്ന ആർസിബി ഈ സീസണിലെ മത്സരങ്ങൾക്കായി മറ്റ് വേദികൾ തേടുകയാണെന്ന് വാർത്തകൾ വന്നിരുന്നു. ആദ്യം മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയം പരിഗണിച്ചുവെങ്കിലും പിന്നീട് തിരുവനന്തപുരവും ഇൻഡോറും റായ്‌പൂരും ഉൾപ്പടെ മറ്റു നഗരങ്ങളിലാണ് ആർസിബി മാനേജ്‌മെന്റിന്റെ കണ്ണെന്നായിരുന്നു റിപ്പോർട്ട്.എന്നാൽ കർണാടക സർക്കാർ പച്ചക്കൊടി നൽകിയ സാഹചര്യത്തിൽ ആർസിബി സ്വന്തം ഹോം ഗ്രൗണ്ടിൽ തന്നെ ഇറങ്ങുമോയെന്നതാണ് ഇനി കാത്തിരിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News