
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പെട്ടെന്ന് അപ്രത്യക്ഷമായതിന് പിന്നാലെ ഇന്ന് രാവിലെ വീണ്ടും സജീവമായി. ലോകത്ത് ഏറ്റവും കൂടുതൽ പിന്തുടരപ്പെടുന്ന കായികതാരങ്ങളിൽ ഒരാളായ കോഹ്‌ലിയുടെ വെരിഫൈഡ് ഇൻസ്റ്റഗ്രാം അക്കൗണ്ട് പെട്ടെന്ന് പ്ലാറ്റ്‌ഫോമിൽ നിന്ന് കാണാതായത്. 27 കൊടിയിലധികം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടിന്റെ പിന്മാറ്റം ആരാധകരിൽ വലിയ ചർച്ചയായി. രാവിലെ ഏകദേശം 8.30യോടെ പക്ഷേ വിരാടിന്റെ അക്കൗണ്ട് തിരിച്ചെത്തിയെങ്കിലും, അത് അപ്രത്യക്ഷമായതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വിരാട് കോഹ്‌ലിയുടെ അക്കൗണ്ട് മാത്രമല്ല, അദ്ദേഹത്തിന്റെ സഹോദരൻ വികാസ് കോഹ്‌ലിയുടെ പ്രൊഫൈലും ഡീആക്ടിവേറ്റ് ചെയ്ത നിലയിൽ ആയിരുന്നു. ഇൻസ്റ്റഗ്രാമിൽ നിന്ന് കോഹ്‌ലിയുടെ അക്കൗണ്ട് അപ്രത്യക്ഷമായതോടെ ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുമായി രംഗത്തെത്തി. ചിലർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, മറ്റുചിലർ തമാശയോടെയാണ് പ്രതികരിച്ചത്. നിരവധി പേർ ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ട് ടാഗ് ചെയ്ത് വിശദീകരണം ആവശ്യപ്പെട്ടു.
Also Read: ഇന്ത്യ – ന്യൂസിലൻഡ് ടി20: പോരാട്ടത്തിനുള്ള പടയെത്തി; സഞ്ജുവിന്‍റെ പ്രകടനം കാണാനുള്ള ആവേശത്തിൽ ആരാധകർ
ഇതിനിടയിൽ നടി അനുഷ്ക ശർമയുടെ ഇൻസ്റ്റഗ്രാം പേജിലും ആരാധകരുടെ രസകരമായ കമന്റുകൾ നിറഞ്ഞു. “ഭാഭി, ഭയ്യയുടെ അക്കൗണ്ട് എവിടെ പോയി?” എന്ന തരത്തിലുള്ള കമന്റുകളാണ് ശ്രദ്ധ നേടിയത്.സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ വർധിച്ചതോടെ മീമുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. അടുത്തിടെ വൈറലായ “മിസ്സിംഗ് പെൻഗ്വിൻ” ട്രെൻഡുമായി കോഹ്‌ലിയുടെ ഇൻസ്റ്റഗ്രാം അപ്രത്യക്ഷതയെ ബന്ധപ്പെടുത്തി ചിലർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


