ആര് തിളങ്ങും ആര് തകരും; സൂപ്പർ എട്ടിൽ നാളെ ഇംഗ്ലണ്ട്–ശ്രീലങ്ക പോരാട്ടം

രണ്ടുതവണ ടി 20 ലോകകപ്പ് കിരീടം ഉയർത്തിയിട്ടുള്ള ഇംഗ്ലണ്ട് സൂപ്പർ ഏട്ടിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ , ആതിഥേയരും മുൻ ചാമ്പ്യന്മാരുമായ ശ്രീലങ്കയെ നേരിടും.നാളെ പല്ലേക്കേലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ തീപാറും എന്നുറപ്പാണ്.

അത്ര മികച്ച പ്രകടനമല്ല ടൂർണമെന്റിൽ ഇതുവരെ ഇംഗ്ലണ്ട് പുറത്തെടുത്തത്. തങ്ങൾ എതിരാളികളെ ഗൗരവമായി കണ്ടില്ല എന്ന് നായകൻ ഹാരി ബ്രുക്കിന് പോലും സമ്മതിക്കേണ്ടിവന്നു. ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളിനെതിരെ വിയർത്ത അവർ വെസ്റ്റിൻഡീസിനോട് പരാജയപ്പെട്ടിരുന്നു. ബാറ്റിംഗ് നിര താളം കണ്ടെത്താത്തതാണവരെ തളർത്തുന്നത്. ബെൻ സ്റ്റോക്‌സിനു പകരക്കാരനായി ഒരു ബിഗ് സിറ്റുവേഷൻ പ്ലെയറിനെ അവർക്കു കണ്ടെത്താനായിട്ടില്ല. ടോപ് ഓർഡറിൽ ഫിൽ സാൾട്ട്, ജോസ് ബട്ട്ലർ എന്നീ സൂപ്പർ താരങ്ങൾക്ക് ഇതുവരെ മികച്ച തുടക്കം നൽകുവാൻ സാധിച്ചിട്ടില്ല.

മധ്യ ഓവറുകളിൽ റൺറേറ്റ് ഉയർത്താൻ കഴിയുന്ന സ്റ്റോക്സിനെ പോലൊരു താരത്തിന്റെ അഭാവം അവരെ വല്ലാതെ അലട്ടുന്നുണ്ട്. വിൽ ജാക്സ് അവസാന ഓവറുകളിൽ വേഗത വർധിപ്പിക്കുന്നതാണ് നിലവിൽ ബാറ്റിങ്ങിൽ ടീമിന്റെ ഏക ആശ്വാസം. ഒപ്പം വേഗത കുറഞ്ഞ ശ്രീലങ്കൻ പിച്ചുകളിൽ സ്പിന്നർ അഡിൽ റാഷിദ്, ഓൾ റൗണ്ടർ സാം കറൻ എന്നിവരുടെ ബൗളിംഗ് ഇനിയുള്ള മത്സരങ്ങളിൽ നിർണായകമാകും.

Also Read: ഇന്ത്യയുടെ സൂപ്പർ എട്ടിലെ ആദ്യ പോരാട്ടം നാളെ – സഞ്ജുവിന് അവസരം കിട്ടുമോ?

രണ്ടാം റൗണ്ടിൽ എത്തിയെങ്കിലും സ്വന്തം മണ്ണിൽ സിംബാബ്‌വെയോട് അവസാന മത്സരത്തിൽ തോറ്റതും ശ്രീലങ്കയുടെ മാനസിക സമ്മർദ്ദം കൂട്ടുന്നു. ബാറ്റിങ്ങിൽ പത്തും നീസാങ്കയും കുസൽ മേൻഡീസും ആദ്യ ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതു ടീമിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. എന്നാൽ മധ്യനിര അധികം പരീക്ഷിക്കപ്പെടാത്തത് സൂപ്പർ എട്ടിൽ ടീമിനെ ദോഷകരമായി ബാധിച്ചെന്നിരിക്കും. മറ്റൊരു പ്രശ്നം ബൗളിംഗാണ്. ബൗളിംഗ് കുന്തമുനകളായ സ്പിന്നർ വാനിന്ദു ഹസാരങ്കയും പേസർ മാതീഷ പാതിരാനയും parukkettu പുറത്തായത് വലിയ ടീമുകൾക്കെതിരെ ടീമിന് ദോഷം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News