വനിതാ പ്രീമിയർ ലീഗ്: ബെംഗളൂരുവിനെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങാൻ മുംബൈ ഇന്ത്യൻസ്

wpl-2025-mi-vs-gg

വനിതാ പ്രീമിയർ ലീഗിൽ ബറോഡയിൽ നാളെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി)വിനെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങുകയാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ഈ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ നാലു മത്സരങ്ങൾ തോറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുന്ന ടീമിന് ഇനി ജയം നിർണായകമാണ്.

മുംബൈയ്യുടെ പ്രശ്നങ്ങൾ ആരംഭിക്കുന്നത് ഹേലി മാത്യൂസിന് പരുക്കേറ്റത്തോടെയാണ്. മൂന്ന് സീസണുകളായി മുംബൈയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്ന യസ്തിക ഭാട്ടിയ ഹേലി മാത്യൂ കൂട്ടുകെട്ടിന് പകരക്കാരെ കണ്ടെത്താൻ കഴിയാതെ മാനേജ്മെന്റ് കുഴങ്ങി. ഈ സീസണിൽ ആറു മത്സരങ്ങളിൽ നാലു വ്യത്യസ്ത ഓപ്പണിംഗ് കൂട്ടുകെട്ടുകൾ പരീക്ഷിച്ചിട്ടും നിരാശയാണ് ഫലം. മാത്രമല്ല പവർപ്ലേയിൽ ധാരാളം റൺസ് ബൗളർമാർ നൽകുന്നതും അവർക്കു തലവേദനയാകുന്നു.

Also Read: ഗുവാഹത്തിയിൽ ന്യൂസിലൻഡിനെതിരെ പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ

മറുവശത്തു നിൽക്കുന്ന ബെംഗളൂരു അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി കഴിഞ്ഞു. അതിനാൽ പരീകഷണങ്ങൾക്കും മികച്ച കോമ്പിനേഷനുകൾ കണ്ടെത്താനുമായിരിക്കും അവർ ശ്രമിക്കുക. നല്ല ബൗൺസ് നൽകുന്ന കോടമ്പി സ്റ്റേഡിയത്തിൽ സ്പിന്നർമാർക്ക് വിക്കറ്റ് കൊയ്യാൻ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News