T20 World Cup 2026: ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി! യുവ പേസർ പുറത്തേക്കോ?

T20 RANKING

നാളെ ആരംഭിക്കുന്ന ലോകകപ്പിൽ നിന്ന് ഇന്ത്യൻ പേസർ ഹർഷിത് റാണ പുറത്താകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് ഫെബ്രുവരി 7-നാണ് ആരംഭിക്കുന്നത്. എന്നാൽ ചാമ്പ്യൻഷിപ്പ് ആരംഭിക്കാൻ 24 മണിക്കൂറിൽ താഴെ സമയം മാത്രം ശേഷിക്കേ, റാണയുടെ ലഭ്യതയെക്കുറിച്ച് വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.

ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് നടത്തിയ പ്രതികരണമാണ് ആരാധകരിൽ ആശങ്ക വർധിപ്പിച്ചത്. ടീമിലെ ചില കളിക്കാരുടെ ഫിറ്റ്നസ് പ്രശ്നങ്ങളെക്കുറിച്ച് സൂചന നൽകിയ അദ്ദേഹം, ഹർഷിത് റാണയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനായിട്ടില്ലെന്ന് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. 24 കാരനായ താരം പുറത്താകുന്ന പക്ഷം, മുഹമ്മദ് സിറാജ് ടീമിലേക്ക് തിരികെ എത്തിയേക്കും.

Also Read: അണ്ടർ 19 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ; വൈഭവ് സൂര്യവംശിക്ക് സെഞ്ച്വറി, ആയുഷ് മാത്രെയ്ക്ക് ഫിഫ്റ്റി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വാം അപ്പ് മത്സരത്തിനിടെ റാണ കളം വിട്ടത് ആരാധകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. പരിക്കാണ് റാണയെ വലയ്ക്കുന്നതെന്നാണ് വിവരം. യുവതാരമായ ഹർഷിത് റാണയുടെ അഭാവം ഇന്ത്യൻ ബോളിംഗ് നിരയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News