വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ അഭിഷേക് ശർമയെ ട്രോൾ ചെയ്ത് യുവ്‌രാജ് സിംഗ്

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം യുവ്‌രാജ് സിംഗ് തന്റെ ശിഷ്യനായ അഭിഷേക് ശർമയെ കളിയാക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ആരാധകരെ പൊട്ടിച്ചിരിപ്പിച്ചു. ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20 അന്താരാഷ്ട്ര മത്സരത്തിൽ അഭിഷേക് വെറും 14 പന്തിൽ അർധസെഞ്ചുറി നേടിയെങ്കിലും, യുവ്‌രാജിന്റെ 12 പന്തിൽ 50 എന്ന ലോക റെക്കോർഡ് മറികടക്കാൻ സാധിക്കാതിരുന്നതാണ് ട്രോളിന്റെ കാരണം.

ഗുവാഹത്തി ബർസാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് അഭിഷേകിന്റെ ബാറ്റിംഗ് പ്രകടനം നിർണായകമായി. 20 പന്തിൽ 68 റൺസ് നേടി പുറത്താകാതെ നിന്ന അഭിഷേക്, ഇന്ത്യൻ ബാറ്റിംഗ് നിരക്ക് മികച്ച തുടക്കമാണ് നൽകിയത്.

മത്സരത്തിന് ശേഷം യുവ്‌രാജ് സിംഗ് ട്വിറ്ററിൽ, “12 പന്തിൽ 50 ഇപ്പോഴും കിട്ടിയില്ലല്ലോ!”
എന്ന രസകരമായ പരാമർശത്തോടൊപ്പം അഭിഷേകിനെ അഭിനന്ദിക്കുകയും ചെയ്തു. ട്രോളിനൊപ്പം തന്നെയായിരുന്നു ഗുരുവും ശിഷ്യനും തമ്മിലുള്ള ആത്മബന്ധം വെളിവാക്കുന്ന യുവ്‌രാജിന്റെ വാക്കുകൾ.

Also Read: “സഞ്ജുവിന് ആത്മവിശ്വാസം നൽകൂ,” സൂര്യകുമാറിനും ഗംഭീറിനും മുൻ നായകന്റെ ഉപദേശം

അഭിഷേകിനൊപ്പം നായകൻ സൂര്യകുമാർ യാദവും തകർപ്പൻ ഫോമിലായിരുന്നു. 26 പന്തിൽ 57 റൺസ് നേടി പുറത്താകാതെ നിന്ന സൂര്യ, ഇന്ത്യയെ വെറും 10 ഓവറിൽ തന്നെ ലക്ഷ്യത്തിലെത്തിച്ചു. എട്ട് വിക്കറ്റുകളുടെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ഈ വിജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 3-0ന് സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News