
ന്യൂസീലാൻഡ് vs കാനഡ
ന്യൂസീലാൻഡും കാനഡയും തമ്മിലുള്ള ലോകകപ്പ് ഗ്രൂപ്പ് പോരാട്ടം നാളെ രാവിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ന്യു സീലൻഡ്, കാനഡയെ എളുപ്പത്തിൽ മറികടക്കാൻ സാധ്യതയുണ്ട്. ന്യൂസിലൻഡിന്റെ ഓപ്പണർമാർ ആയ ഠിം സെറിഫെർട് , ഫിൻ അല്ലൻ എന്നിവർ മികച്ച ഫോമിലാണ്. വലിയ സ്കോറുകൾക്കു സാധ്യതയുള്ള ഗ്രൗണ്ടിൽ ചാപ്മാനും , ഫിലിപ്സും നല്ല പ്രകടനം കാഴ്ചവെക്കേണ്ടതാണ്.എന്നാൽ , ബൗളിങ്ങിൽ താളം കണ്ടെത്താൻ കഴിയാത്തതും ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിയും കിവി ആരാധകരുടെ മനസ്സിലുണ്ടാകും. ദിൽപ്രീത് ബജ്വ നയിക്കുന്ന ക്യാനഡയ്ക്കിതൊരു അഭിമാനപ്പോരാട്ടമാണ്. ഇതുവരെ ടൂർണമെന്റിൽ വിജയമറിയാത്ത ടീമിന് ഒന്നും നഷ്ടപ്പെടാനില്ല.
അയർലണ്ട് vs സിംബാബ്‌വെ
ഓസ്ട്രേലിയയെ തകർത്ത് കറുത്ത കുതിരകളായ സിംബാബ്‌വെ , വിജയപരമ്പര തുടർന്നു സൂപ്പർ എൈറ്റ് സ്ഥാനം ഉറപ്പാക്കാൻ നാളെയിറങ്ങും. .സിംബാബ്‌വെ ഈ ടൂർണമെന്റിൽ മികച്ച ഫോമിലാണ്. റിച്ചാർഡ് ന്ഗരാവ, ബ്ലസിങ് മുസര്ബാനി , ഇവാൻസ് എന്നിവർ ഓസ്‌ട്രേലിയൻ ബാറ്റിംഗിനെ തകർത്തവരാണ്. ബാറ്റിങ്ങിൽ ബ്രയാൻ ബെനറ്റ് ഒമാനിനെയും ഓസ്ട്രേലിയയെയും തകർക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.
ഒമാനിലെ തോൽപിച്ചെങ്കിലും അയർലണ്ടിന്റെ ഇനിയുള്ള യാത്ര ദുഷ്കരമാണ്.ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടപ്പെട്ട അവർ ടൂർണമെന്റ് വിജയത്തോടെ അവസാനിപ്പിക്കാൻ അഗാര്ഹിക്കുന്നുണ്ട്. എന്നാൽ അവരുടെ ക്യാപ്റ്റൻ പോൾ സ്റ്റെർലിങ് പരിക്ക് കാരണം ടൂർണമെന്റിൽ നിന്നും പുറത്തായ്തു അവർക്കു തിരിച്ചടിയാണ്. സ്റ്റാൻഡിൻ സ്കിപ്പർ ലോർക്കൻ ട്ക്കർ ഒമാനെതിരെ 94 റൺസോടെ തന്റെ ഫോം തെളിയിച്ചു കഴിഞ്ഞു.
സ്കോട്ട്ലാൻഡ് vs നേപ്പാൾ
നാളെ വെങ്കഡേ സ്റ്റേഡിയത്തിൽ സ്കോട്ട്ലാൻഡ് നാളെ നേപ്പാളിനെ നേരിടും. റിച്ചി ബെറിംഗ്ടൺ നയിക്കുന്ന സ്കോട്ട്ലാൻഡ്, ഇതിനകം മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരെ 35 റൺസ് നഷ്ടമായതിനു ശേഷം അവർ ഇറ്റലിയെ 73 റൺസിൽ തോൽപ്പിച്ചു, എന്നാൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു. പ്ലേ-ഓഫിലേക്ക്മന്നേറാൻ സാധ്യതയില്ലാത്ത അവർ ടൂർണമെന്റ് ജയത്തോടെ അവസാനിപ്പിക്കുവാൻ ആഗ്രഹിക്കും. നേപ്പാൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇറ്റലിയുടെ ഏറ്റുമുട്ടലിൽ പൂർണ്ണ പരാജയം അനുഭവിച്ചു. പിന്നീട് വെസ്റ്റ് ഇൻഡീസിനെതിരെ 9 വിക്കറ്റിന് പരാജയപ്പെട്ട് അവരുടെ യാത്രയും സൂപ്പർ 8 എത്താതെ അവസാനിച്ചു.മികച്ച തുടക്കം നല്കാൻ ജോർജ് മൺസിക്കു കഴിഞ്ഞാൽ സ്കോട്ലൻഡിനു ഒരു ജയം കൂടി അസാധ്യമാണ്. ബ്രാഡ് കറിയുടെ ബൗളിംഗും അവർക്കു പ്രതീക്ഷ നൽകുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


