ക്രിക്കറ്റ് താരങ്ങളായ ഋതുരാജും ഉത്കര്‍ഷയും വിവാഹിതരായി

ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്വാദ് വിവാഹിതനായി. ക്രിക്കറ്റ് താരം തന്നെയായ ഉത്കര്‍ഷ പവാറാണ് ഋതുരാജിന്റെ വധു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായി നിന്ന താരമാണ് ഋതുരാജ്. മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീം അംഗമാണ് 24കാരിയായ ഉത്കര്‍ഷ. ഇരുവരും ദീര്‍ഘ നാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഋതുരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു. നിലവില്‍ പുനെയിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഫിറ്റ്‌നസ് സയന്‍സസില്‍ (ഐഎന്‍എഫ്എസ്) പഠിക്കുകയാണ് അവര്‍.

ക്രിക്കറ്റ് താരങ്ങളായ ശിവം ഡുബെ, പ്രശാന്ത് സോളങ്കി എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു. ശിഖര്‍ ധവാന്‍, റാഷിദ് ഖാന്‍, ശ്രേയസ് അയ്യര്‍, മഹീഷ തീക്ഷണ, ഉമ്രാന്‍ മാലിക്, വെങ്കടേഷ് അയ്യര്‍, ദേവ്ദത്ത് പടിക്കല്‍, രജത് പടിദാര്‍ എന്നിവരടക്കമുള്ള താരങ്ങള്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. മഹാരാഷ്ട്ര ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് പുനെ സ്വദേശിയായ ഋതുരാജ്.

Also Read: ബാഹുബലി ചിത്രീകരിച്ചത് ഏറെ കഷ്ട്ടപ്പെട്ടും, കടമെടുത്തും; നടൻ റാണാ ദ​ഗ്ഗുബട്ടി

https://www.kairalinewsonline.com/bahubali-was-filmed-with-much-difficulty-and-borrowing

ഐപിഎല്‍ കിരീട വിജയത്തിന് പിന്നാലെ ഉത്കര്‍ഷയും ഋതുരാജും എംഎസ് ധോനിക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. എന്റെ ജീവിതത്തിലെ വിവിഐപികള്‍ എന്ന ക്യാപ്ഷനോടെ ചിത്രം ഋതുരാജ് പങ്കിട്ടിരുന്നു. മത്സര ശേഷം ധോനി ഉത്കര്‍ഷയെ ആലിംഗനം ചെയ്യുന്നതും ഉത്കര്‍ഷ ധോനിയുടെ കാല്‍ തൊട്ടു വന്ദിക്കുന്നതുമായ വീഡിയോയും പുറത്തു വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News