“കാതൽ കണ്ട് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു; ജിയോ ബേബി മലയാള സിനിമയ്ക്ക് ജീവൻ പകരുന്ന സംവിധായകൻ”: ഐശ്വര്യ ലക്ഷ്മി

കാതൽ കണ്ട് തിയറ്ററിലിരുന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞുവെന്ന് തുറന്ന് പറഞ്ഞ് നടി ഐശ്വര്യലക്ഷ്മി. ജിയോ ബേബി മലയാള സിനിമയ്ക്ക് ജീവൻ പകരുന്ന സംവിധായകനാണ് എന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. കാതലിൽ മമ്മൂട്ടി കഥാപാത്രത്തിന്റെ ഏകാന്തതയും വേദനയും ഹൃദയഭേദകമായിരുനെന്നും ജ്യോതികയുടെ ഓമന എന്ന കഥാപാത്രം മനസ്സിൽ എന്നെന്നും നിലനിൽക്കുമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. നടി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

Also read:“അശോകന്‍ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങള്‍ക്കടയില്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മിമിക്രിക്കാരാണ്”; ഇനി അശോകേട്ടനെ അനുകരിക്കില്ലെന്ന് അസീസ് നെടുമങ്ങാട്

‘‘ജിയോ ബേബി, നിങ്ങൾ ഓരോ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് ജീവശ്വാസം പകരുന്ന സംവിധായകനാണ്. മമ്മൂക്ക അങ്ങ് ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങയുടെ കഥാപാത്രത്തിന്റെ വേദനയും ഏകാന്തതയും ഭയവും എടുക്കേണ്ടി വന്ന തീരുമാനങ്ങളുടെ ഭാരവും ഓരോ നോട്ടം പോലും എന്റെ ഹൃദയത്തിൽ ആഞ്ഞു തറച്ചു.

Also read:‘സ്ത്രീയും പുരുഷനും തുല്യരല്ല. പുരുഷന്‍ എന്ന് മുതല്‍ ഗര്‍ഭം ധരിക്കുന്നോ അന്നേ അവര്‍ നമുക്കൊപ്പമാകൂ’; വിചിത്ര വാദവുമായി നടി നീന ഗുപ്ത

എന്നെ സംബന്ധിച്ചിടത്തോളം സിനിമയുടെ ഏറ്റവും നല്ല ഭാഗം രണ്ടാം പകുതിയിലെ ‘എന്റെ ദൈവമേ’ എന്ന വിലാപം ആയിരുന്നു. ഞാൻ തിയറ്ററിൽ ഇരുന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു. സിനിമയിലെ സംഗീതവും വരികളും ഹൃദയഭേദകമായിരുന്നു. ജ്യോതിക മാം, നിങ്ങളുടെ ഓമന ഞങ്ങളുടെ ഹൃദയത്തിൽ ഒരുപാട് കാലം നിലനിൽക്കാൻ പോകുന്നു. കാതൽ ദ് കോർ എന്ന സിനിമ സമ്മാനിച്ച ടീമിന് നന്ദി.’’–ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റാഗ്രാം കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here