ലഹരിക്ക് അടിമയായ യുവാക്കൾ വീടിന് തീയിട്ടു

പത്തനംതിട്ട പന്തളത്ത് ലഹരിക്ക് അടിമയായ യുവാക്കൾ വീട് ആക്രമിച്ച് തീയിട്ടു.
പന്തളം മങ്ങാരം ആനക്കുഴി സ്വദേശി രേഖയുടെ വീടിനാണ് തീയിട്ടത്. സമീപവാസികളായ രാഹുൽ, അഖിൽ എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയത്.

കഞ്ചാവ് കേസിൽ പ്രതികളായ യുവാക്കളും രേഖയുടെ മകൻ സൂരജും തമ്മിലുള്ള തർക്കങ്ങളാണ് ആക്രമണത്തിന് കാരണം. ആക്രമണം നടത്തിയ ശേഷം പ്രതികളായ യുവാക്കൾ തന്നെ വീടിന് തീയിട്ടതായി രേഖയെ വിളിച്ച് അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here