
ആന്ധ്രാപ്രദേശിൽ കാമുകനെ വിവാഹം കഴിച്ചതിന് 22 വയസ്സുള്ള യുവതിയെ വീട്ടുകാർ കൊലപ്പെടുത്തി. ചൗഡേശ്വരിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ മച്ചേർല പട്ടണത്തിൽ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ചൗഡേശ്വരിയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും ഒരു ബന്ധുവിനെയും കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള എതിർപ്പാണ് ക്രൂരകൊലപാതകത്തിന് കാരണം.
മാർച്ച് നാലിന് ചൗഡേശ്വരി കാമുകനെ വിവാഹം കഴിച്ചത്. മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായിട്ടായിരുന്നു വിവാഹം. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 15 ന് മച്ചേർല ടൗൺ സർക്കിൾ ഇൻസ്പെക്ടർ ദമ്പതികളെ കണ്ടെത്തി, മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങാൻ സ്ത്രീയെ നിർബന്ധിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. വീട്ടിലെത്തി മൂന്ന് ദിവസത്തിന് ശേഷം ചൗഡേശ്വരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ALSO READ: മൂന്ന് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് അമ്മാവനും സുഹൃത്തുകളും; ഞെട്ടിക്കുന്ന സംഭവം പട്‌നയിൽ
മകൾ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കുടുംബം ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ പോലീസിന് തോന്നിയ സംശയത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. യുവതിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും സമാനകാരണം കണ്ടെത്തിയതോടെ മാതാപിതാക്കളിലേക്ക് സംശയം നീണ്ടു. തുടർന്ന്, സ്ത്രീയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും മറ്റൊരു ബന്ധുവിനെയും അറസ്റ്റ് ചെയ്തു
കൂടുതൽ അന്വേഷണത്തിൽ, സർക്കിൾ ഓഫീസർ ചൗഡേശ്വരിയുടെ മാതാപിതാക്കളിൽ നിന്ന് കൈക്കൂലി വാങ്ങി അവരെ സംരക്ഷിക്കാൻ ശ്രമിച്ചതായി കണ്ടെത്തി, ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കൈക്കൂലി വാങ്ങൽ എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ ഉദ്യോഗസ്ഥനെതിരെ കടുത്ത ക്രിമിനൽ നടപടികൾ ഉണ്ടാകുമെന്ന് അന്വേഷണ ഉഗ്യോഗസ്ഥർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




