കെ സുധാകരൻ വിളിച്ച ഗുണ്ടകളുടെ യോഗം; പങ്കെടുത്ത ഒരാൾ കൂടി അറസ്റ്റിൽ

THOOFAN MEETING

കെ സുധാകരൻ വിളിച്ച ഗുണ്ടകളുടെ യോഗത്തിൽ പങ്കെടുത്ത ഒരാൾ കൂടി അറസ്റ്റിൽ. ആലുവ സ്വദേശി ബിലാലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിലെ പ്രതിയാണ് ബിലാൽ. തൂഫാൻ വാളണ്ടിയേഴ്സ് എന്ന പേരിലായിരുന്നു വിവാദ യോഗം.

ALSO READ: അയൽവാസിയുമായി തർക്കം; അടൂരിൽ കൈത്തണ്ട മുറിച്ച് കിണറ്റിൽ ചാടിയ വയോധികൻ മരിച്ചു

കഴിഞ്ഞ ദിവസം രണ്ടുപേർ പിടിയിലായിരുന്നു. മട്ടാഞ്ചേരിയിലെ ബാറിൽ വെച്ച് 46 വയസ്സുകാരനെ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച കേസിൽ ഷിബു, ശിഹാബ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്കെതിരായ പോരാട്ടത്തിന് വളണ്ടിയർമാരാകാൻ തയ്യാറുള്ളവർക്കായി കെ. സുധാകരൻ കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തിന്റെ മുൻപന്തിയിൽ ഷിബു ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ലഹരിക്കെതിരായ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ച വളണ്ടിയർ തന്നെ ദിവസങ്ങൾക്കുള്ളിൽ ബാറിലെ അക്രമസംഭവത്തിൽ പിടിയിലായത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത ഈ യോഗം അക്ഷരാർത്ഥത്തിൽ ക്രിമിനലുകളുടെ സംഗമമായി മാറിയെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News